മനാമ: ബഹ്റൈനിലെ സാമൂഹിക, കാരുണ്യ മേഖലകളിൽ സജീവമായിരുന്ന എം.പി രഘുവിന്റെ ഒന്നാം ചരമ വാർഷിക ദിനത്തിന്റെ ഭാഗമായി കേരളീയ സമാജം അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള രഘുവിന്റെ സുഹൃത്തുക്കൾ പങ്കെടുത്ത യോഗത്തിൽ സമാജം വൈസ് പ്രസിഡന്റ് ദിലീഷ് കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എം പി രഘുവിന്റെ സവിശേഷമായ വ്യക്തിത്വത്തെക്കുറിച്ചും അദ്ദേഹം പുലർത്തിയിരുന്ന ഉന്നതമായ മനുഷ്യ സ്നേഹത്തെയും അനുസ്മരിച്ചു.
മലയാളി സമൂഹത്തിൽ എം.പി രഘു സൃഷ്ടിച്ച പരസ്പര ബഹുമാനത്തിന്റെയും സ്നേഹത്തിന്റെയും കാരുണ്യ പ്രവർത്തനങ്ങളുടെയും ഓർമകൾ നിലനിൽക്കുന്നു എന്ന് ആക്ടിങ് പ്രസിഡന്റ് ദിലീഷ് കുമാർ അഭിപ്രായപ്പെട്ടു. മികച്ച സുഹൃത്തിനെയും സമാജത്തിന് എക്കാലത്തെയും മികച്ച നേതാവിനെയും നഷ്ടമായതായി സമാജം ട്രഷറർ ദേവദാസ് കുന്നത്ത് പറഞ്ഞു. വീരമണി, പ്രവീൺ നായർ, മോഹിനി തോമസ്, മണികണ്ഠൻ, സത്യൻ പേരാമ്പ്ര, ശ്രീഹരിപിള്ള എന്നിവരും സംസാരിച്ചു.