ബഹ്‌റൈൻ ഇന്ത്യൻ സലഫി സെന്റർ ഇഫ്താർ സംഗമം ശ്രദ്ധേയമായി

മനാമ: ബഹ്‌റൈൻ ഇന്ത്യൻ സലഫി സെന്റർ ഡിസ്‌കവർ ഇസ്‌ലാമുമായി സഹകരിച്ചു കൊണ്ട് ഹൂറ ബറക ബിൽഡിങ് കോമ്പൗണ്ടിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം സംഘാടക മികവ് കൊണ്ടും ജന സാനിധ്യം കൊണ്ടും ശ്രദ്ധേയമായി. മെമ്പർമാർ, ഖുർആൻ പഠിതാക്കൾ, മദ്രസ രക്ഷിതാക്കൾ, അഭ്യുദയ കാംക്ഷികൾ എന്നിവർക്കായി സംഘടിപ്പിച്ച ഇഫ്താറിൽ നാനൂറോളം ആളുകൾ പങ്കെടുത്തു. ഖുർആൻ പഠനത്തിന്റെ പ്രാധാന്യവും റമദാൻ അവസാന രാവുകളുടെ പുണ്യത്തെയും ഉണർത്തികൊണ്ട് അസീൽ അബ്ദുൾറസാഖ് റമദാൻ സന്ദേശം നൽകി.

സലഫി സെന്റർ പ്രസിഡന്റ്‌ ഷാഹുൽഹമീദ് മഗ്‌രിബ് നമസ്കാരത്തിന് നേതൃത്വം നൽകി. സെക്രട്ടറി സലാഹുദീൻ അഹ്മദ് നന്ദി പറഞ്ഞു. അബ്ദുൽ മജീദ് കുറ്റ്യാടി, ബഷീർ മദനി, അബ്ദുൾറസാഖ് കൊടുവള്ളി, നദീർ ചാലിൽ, കുഞ്ഞമ്മദ് വടകര, ഇല്യാസ് അഹ്മദ്, ജാഫർ കെജ്രിയ, അനൂപ് റഹ്മാൻ, അബ്ദുല്ല, യൂസുഫ് കെ പി, ഫാറൂഖ് മാട്ടൂൽ, ഹിഷാം കുഞ്ഞമ്മദ്, മുഹയുദീൻ കണ്ണൂർ, ഇക്ബാൽ പി എം എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.