മനാമ: രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും അറബ്, ഇസ്ലാമിക സമൂഹത്തിനും ഈദാശംസകൾ കൈമാറി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും. ഈദ് സമാധാനവും ശാന്തിയും സന്തോഷവും കൈമാറുന്ന അവസരമായിരിക്കട്ടെയെന്നും ലോക സമൂഹത്തിന് സമാധാനത്തിലേക്ക് വെളിച്ചം വിതറാൻ ആഘോഷാവസരങ്ങൾ നിമിത്തമാകട്ടെയെന്നും ആശംസയിൽ വ്യക്തമാക്കി. ഭരണാധികാരികൾ പരസ്പരം ഈദ് ആശംസകൾ കൈമാറുകയും വിവിധ അറബ് രാഷ്ട്രത്തലവൻമാർക്ക് ആശംസകൾ കൈമാറുകയും ചെയ്തു.