പ്രവാസി വെൽഫെയർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: പ്രവാസി സമൂഹത്തിൽ രക്തദാനത്തിന്റെ മഹത്വവും പ്രാധാന്യവും ബോധവൽക്കരിക്കുന്നതിന് ഭാഗമായ് പ്രവാസി വെൽഫെയർ സൽമാനിയ മെഡിക്കൽ ഹോസ്പിറ്റലുമായി സഹകരിച്ച് സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ ധാരാളം പ്രവാസികൾ ആവേശപൂർവം പങ്കെടുത്തു.

അടിയന്തിരമായ് ബ്ലഡ് ബാങ്കിലേക്ക് രക്തം അഭ്യർത്ഥിച്ച് കൊണ്ട് സൽമാനിയ ബ്ലഡ് ബാങ്ക് നടത്തിയ അഭ്യർത്ഥനക്ക് ചുരുങ്ങിയ മണിക്കൂറുകൾക്കകം രക്തദാതാക്കളെ കണ്ടെത്തി രക്തദാനത്തിന് എത്തിച്ച പ്രവാസി വെൽഫെയറിനെ ബ്ലഡ് ബാങ്ക് കോർഡിനേറ്റർ സകന അഭിനന്ദിച്ചു. സാമൂഹിക പ്രവർത്തകരായ സമീർഹസൻ, രാമത്ത് ഹരിദാസ്, ഗഫൂർ മൂക്കുതല, മെഡ്കെയർ കൺവീനർ മജീദ് തണൽ എന്നിവർ ക്യാമ്പ് സന്ദർശിച്ചു.

പ്രവാസി വെൽഫെയർ പ്രസിഡൻ്റ് ബദറുദ്ദീൻ പൂവാർ, മനാമ സോണൽ പ്രസിഡൻറ് അബ്ദുല്ല കുറ്റ്യാടി, അനസ് കാഞ്ഞിരപ്പള്ളി, ബഷീർ വൈക്കിലശ്ശേരി, മൊയ്തു തിരുവള്ളൂർ, ഫസൽ റഹ്മാൻ പൊന്നാനി, സഞ്ജു സാനു, ലിഖിത ലക്ഷ്മൺ, റുമൈസ അബ്ബാസ് എന്നിവർ ക്യാമ്പിന് നേതൃത്വം നല്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!