മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ മനാമ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, മുൻ കേരള മുഖ്യമന്ത്രിയും, മുതിർന്ന കോൺഗ്രസ് നേതാവുമായ ലീഡർ കെ.കരുണാകരന്റെ ജന്മദിന സംഗമം സംഘടിപ്പിച്ചു. ഐ.വൈ.സി.സി മനാമ ഏരിയ ആക്ടിങ് പ്രസിഡന്റ് കിരൺ അധ്യക്ഷത വഹിച്ച പരിപാടി ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് ഉത്ഘാടനം ചെയ്തു.
ബഹ്‌റൈനിലെ മുതിർന്ന കോൺഗ്രസ് നേതാവ് എസിഎ ബക്കർ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസിന്റെ എക്കാലത്തെയും മികച്ച നായകരിൽഒരാളായിരുന്നു ലീഡറെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ ജനിച്ച് ചിത്രകല അഭ്യസിക്കാൻ തൃശൂരിലെത്തി INTUC പ്രസ്ഥാനത്തിലൂടെ കോൺഗ്രസിന്റെ മുഖ്യമന്ത്രി വരെയായ ഇന്ത്യൻ രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള നേതാവാണ് കെ. കരുണാകരൻ എന്നും, കേരളത്തിലെ യുഡിഫ് സംവിധാനത്തിന്റെ മുഖ്യ ശിൽപ്പികളിൽ ഒരാളും, ഇന്ദിരാ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതൃത്വവുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ച ആളുമാണ് ലീഡറെന്നും അദ്ദേഹം മുഖ്യപ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി.
മനാമ എംസിഎംഎ ഹാളിൽ വെച്ച് ചേർന്ന സംഗമത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. ഐ.വൈ.സി.സി ബഹ്‌റൈൻ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറർ ബെൻസി ഗനിയുഡ്, വൈസ് പ്രസിഡന്റ് ഷംഷാദ് കാക്കൂർ, മുൻ ദേശീയ പ്രസിഡന്റ്‌മാരായ ബേസിൽ നെല്ലിമ്മറ്റം, ഫാസിൽ വട്ടോളി, ജിതിൻ പരിയാരം, മുൻ മനാമ ഏരിയ പ്രസിഡന്റ്‌മാരായ അൻസാർ ടി.ഇ, ജയഫർ അലി,എന്നിവർ സംസാരിച്ചു. ഷിജിൽ കണ്ണൂർ സ്വാഗതവും, ഹാരിസ് നന്ദിയും പറഞ്ഞു.