മനാമ: ഒരു രാത്രി പുലരുന്നതിന് മുമ്പേ ഉറ്റവരെയും അയൽ വീടുകളെയും നഷ്ട്ടമായതിൻ്റെ നടുക്കത്തിലാണ് നാടും, പ്രവാസലോകവും. നാടിനെ നടുക്കിയ വായനാട് മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരൽ മലയിലും മുണ്ടക്കൈയിലും ഉണ്ടായ തുടർ ഉരുൾപൊട്ടലിൽ ഒരു ഗ്രാമം പൂർണ്ണമായുംഇല്ലാതായിതിൻ്റെ വേദന പങ്കുവെച്ചുകൊണ്ട് ബഹ്റൈൻ ഒ. ഐ.സി.സി ദേശീയ കമ്മറ്റി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ പങ്കെടുത്തവർ. ദുരന്തത്തിൽ മരണപ്പെട്ടവർക്കു അനുശോചനം രേഖപ്പെടുത്തുകയും, പരിക്കുപറ്റിയും മറ്റും പ്രയാസമനുഭവിക്കുന്നവർവേഗം രോഗമുക്തി നേടി പഴയ ജീവിതത്തിലേക്ക് മടങ്ങി വരട്ടെ എന്നും ആശംസിച്ചു.
അനുശോചനയോഗത്തിൽ പങ്കെടുത്ത് ഒ ഐ സി സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം അനുസ്മരണ പ്രഭാഷണത്തിൽ നിർത്താതെ പെയ്ത മഴയിൽ വഴിമാറിവന്ന പുഴ നിരവധി കുടുംബങ്ങളുടെ സ്വപ്നങ്ങളും, പ്രതിക്ഷയും ഒഴുക്കിക്കൊണ്ടുപോയിരിക്കുകയാണന്ന് അനുസ്മരിച്ചു. അർഹതപ്പെട്ട എല്ലാ ആളുകളുടെയും കൈകളിൽ അർഹമായ സഹായം എത്തുന്നു എന്ന് ഉറപ്പ് വരുത്തുവാൻ സർക്കാരിന് സാധിക്കണം എന്നും അഭിപ്രായപെട്ടു .
ഒഐസിസി ദേശീയ പ്രസിഡൻ്റ് ഗഫൂർ ഉണ്ണിക്കുളം അദ്ധ്യക്ഷതവഹിച്ചു. ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, മനുമാത്യു, ലത്തീഫ്ആയഞ്ചേരി, ജേക്കബ്തേക്കുതോട്, ചെമ്പൻജലാൽ,സിൻസൺ ചാക്കോ പുലിക്കോട്ടിൽ , അഡ്വ. ഷാജി സാമൂവൽ , ജോയി ചുനക്കര,റിജിഞ്ഞ് മൊട്ടപ്പാറ,റംഷാദ് അയിലക്കാട്,സൽമാനുൽഫാരിസ്,ജാലീസ് കെ.കെ, സിജു പുന്നവേലി, ചന്ദ്രൻ വളയം ,ബൈജു ചെന്നിത്തല,തോമസ്സ് ഫിലിപ്പ്,അനിൽ കൊടുവള്ളി, ടോം,ടിജി, ജോമോൻ എന്നിവർ അനുശോചന പ്രഭാഷണം നടത്തി.