മനാമ: ഐ വൈ സി സി സൽമാനിയ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ശ്രീ. ജവഹർലാൽ നെഹ്‌റുവിന്റെ 55മത് അനുസ്മരണ ദിനം “നെഹ്‌റു ഒരോർമ്മ” എന്ന പേരിൽ ജവഹർലാൽ നെഹ്‌റു അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഐ വൈ സി സി ദേശീയ കമ്മറ്റി പ്രിസിഡന്റ് ശ്രീ. ബ്ലസ്സൻ മാത്യു യോഗം ഉദ്‌ഘാടനം നിർവഹിച്ചു.
ഐ വൈ സി സി ചാരിറ്റി വിങ് കൺവീനർ ശ്രീ. ഷഫീഖ് കൊല്ലം മുഖ്യ പ്രഭാഷണം നടത്തിയ യോഗത്തിൽ ദേശിയ കമ്മറ്റി ഭാരവാഹികളായ റിച്ചി കളത്തുരേത്ത്, ഷബീർ മുക്കൻ, വിനോദ് ആറ്റിങ്ങൽ, അലൻ ഐസക്ക്, ധേനേഷ് എം പിള്ള, സ്റ്റെഫി സാബു, മൂസാ കോട്ടക്കൽ, ഈപ്പൻ പി ജോർജ്, ജിജോമോൻ മാത്യു, ലിനു തോമ്പിൽ സാം എന്നിവർ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. സൽമാനിയ ഏരിയ കമ്മറ്റി പ്രിസിഡന്റ് ശ്രീ. സന്ദീപ് ശശീന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയ കമ്മറ്റി സെക്രട്ടറി ശ്രീ. രഞ്ജിത് പേരാമ്പ്ര സ്വാഗതവും ഏരിയ കമ്മറ്റിയംഗം ശ്രീ. ജെയ്സൺ മുണ്ടുകോട്ടകൽ കൃതജ്ഞതയും പ്രകാശിപ്പിച്ചു.