ഒ.എൻ.സി.പി ബഹ്റൈൻ ഗാന്ധിജയന്തി ആഘോഷിച്ചു

oncp

ഒ.എൻ.സി.പി ബഹ്റൈൻ ദേശീയ കമ്മിറ്റി സൽമാബാദിൽ ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു. പ്രസിഡണ്ട് എഫ്.എം. ഫൈസൽ ഫൈസൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ സാജിർ ഇരിവേരി സ്വാഗതവും ജോയിൻറ് സെക്രട്ടറി സിജേഷ് മുക്കാളി നന്ദിയും പറഞ്ഞു.

ഗാന്ധിയൻ തത്വങ്ങൾ ജീവിതത്തിലും സമൂഹത്തിലും കാത്തു സൂക്ഷിക്കേണ്ട ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെങ്കിലും ചില തൽപരകക്ഷികൾ ഗാന്ധി വധത്തെ പോലും പരിഹാസ്യമായ രീതിയിൽ ചിത്രീകരിക്കാൻ ശ്രമിക്കുന്ന കാഴ്ചകൾ വളരെ പരിതാപകരമാണെന്നും ലോകം മുഴുവൻ മഹാത്മജിയെ വാഴ്ത്തുമ്പോൾ മഹാത്മാവിൻറെ നാട്ടിൽ നിന്ന് തന്നെ ഉയരുന്ന ഇത്തരം അപസ്വരങ്ങൾ വിദ്യാസമ്പന്നരായ പുതു തലമുറ നിഷ്കരുണം തള്ളികളയുമെന്നും ബാപ്പുജി എക്കാലവും മഹാനായ വീരപുരുഷനായി ജനമനസ്സുകളിൽ നിറഞ്ഞു നിൽക്കുമെന്നും അദ്ധ്യക്ഷ പ്രസംഗത്തിൽ എഫ്.എം.ഫൈസൽ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!