മനാമ: ബഹ്‌റൈനിലെ തിരുവനന്തപുരം ജില്ലയിലെ പ്രവാസികളുടെ കലാ സാംസ്‌കാരിക കൂട്ടായ്‌മ ആയ വോയിസ് ഓഫ് ട്രിവാൻഡ്രത്തിന്റ ഈ വർഷത്തെ ഓണാഘോഷം നവംബർ 8നു രാവിലെ ഒൻപതു മുതൽ സഗായിലുള്ള KCA ഹാളിൽ വച്ച് നടക്കും. ഓണാഘോഷത്തിന്റെ ബ്രോഷർ പ്രകാശനവും സ്വാഗത സംഘം രൂപീകരണവും സംഘടിപ്പിച്ചു. ഓണവില്ല് 2024 എന്ന് പേരിട്ടിരിക്കുന്ന ഈ പ്രോഗ്രാമിന്റെ ജനറൽ കൺവീനർ ആയി സെൻ ചന്ദ്ര ബാബുവിനേയും ഡോക്ടർ അഞ്ജുവിനേയും ഓണ സദ്യ കൺവീനർ ആയി മനോജ് വർക്കല എന്നിവരെയും തെരെഞ്ഞെടുത്തു. 60 പേര് അടങ്ങുന്ന ഓണാഘോഷ കമ്മിറ്റിയെയും വിവിധ സബ് കമ്മിറ്റി കളുടെ രൂപീകരണവും നടന്നു.