മനാമ: ബഹ്‌റൈനിൽ മൂന്ന് പ്രവാസികൾക്കെതിരെ നടപടി. അനധികൃത ബോട്ടം ട്രോളിംഗ് വലകൾ ഉപയോഗിച്ച് ചെമ്മീൻ പിടിച്ച മൂന്ന് ഏഷ്യൻ പൗരന്മാർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഒരു മാസം തടവും നൂറ് ദിനാർ പിഴയുമാണ് ഇവർക്ക് ലഭിച്ചിരിക്കുന്ന ശിക്ഷ.
സുരക്ഷാ പട്രോളിംഗ് ഉദ്യോഗസ്ഥരാണ് നിരോധിത ബോട്ടം ട്രോളിംഗ് വലകൾ ഉപയോഗിക്കുന്നവരെ കണ്ടെത്തിയത്. അവർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
60 കിലോയോളം ചെമ്മീൻ ഇവരിൽ നിന്നും പിടിച്ചെടുത്തു. ബോട്ടിൽ സുരക്ഷാ ഉപകരണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.