മനാമ: കഞ്ചാവ്, മെത്താഫിറ്റമിന്‍ എന്നീ മയക്കുമരുന്നുകള്‍ കൈവശം വെക്കുകയും വില്‍പന നടത്തുകയും ചെയ്ത രണ്ട് ഇന്ത്യക്കാരുടെ വിചാരണ ഹൈ ക്രിമിനൽ കോടതിയിൽ ആരംഭിച്ചു. മുഹറഖിൽ ജോലി ചെയ്തിരുന്ന 27 വയസ്സുകാരനേയും 21 വയസ്സുള്ള കോഫിഹൗസ് വെയിറ്ററേയും കഴിഞ്ഞ വര്‍ഷമാണ് അറസ്റ്റ് ചെയ്തത്.
മയക്കുമരുന്ന് വില്‍പന നടത്തി, വിതരണം ചെയ്തു എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ആന്റി-നാർക്കോട്ടിക്സ് ഡയറക്ടറേറ്റിലെ ഒരു ഉദ്യോഗസ്ഥന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തത്.