മനാമ: പരിശുദ്ധ റമളാന്‍ മാസത്തില്‍ നേടിയെടുത്ത ചൈതന്യവും വിശുദ്ധിയും ഇനിയുള്ള ജീവിതത്തിലുടനീളം കാത്തു സൂക്ഷിക്കണമെന്ന് സൈഫുല്ല ഖാസിം ഉത്‌ബോധിപ്പിച്ചു. ബഹ്‌റൈന്‍ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തില്‍ ശൈഖ ഹിസ്സ ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിച്ച ഈദ് ഗാഹില്‍ പെരുന്നാള്‍ ഖുതുബ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനത്തിലൂടെ ആര്‍ജിച്ചടുത്ത ദൃഢ വിശ്വാസവും വിശുദ്ധിയും ചിട്ടകളും റമദാന്‍ അല്ലാത്ത വരും കാലങ്ങളില്‍ ജീവിതത്തില്‍ ഉടനീളം പാലിക്കുവാനും സൂക്ഷ്മത നിലനിര്‍ത്താനും പരിശ്രമിക്കണമെന്ന് അദ്ദേഹം ഉണര്‍ത്തി.
റഫ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് മുന്‍വശമുള്ള സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഈദ് ഗാഹില്‍ നൂറു കണക്കിന് ആളുകള്‍ സംബന്ധിച്ചു.
അബ്ദുറഹ്‌മാന്‍ മുള്ളങ്കോത്ത്, സുഹൈല്‍ മേലടി, റയീസ് മുള്ളങ്കോത്ത്, നവാസ് ഓപി, നസീഫ് ടിപി, നബാസ് ഒപി, നവാഫ് ടിപി, ഹിഷാം മുള്ളങ്കോത്ത്, റിഫ്ഷാദ്, അബ്ദുല്‍ ഷുക്കൂര്‍, ഒവി മൊയ്ദീന്‍, അലി ഉസ്മാന്‍ ഫറൂഖ്, നസീമ സുഹൈല്‍, നാഷിത, നാസില, ആമിനാ അലി, മുഹ്സിന റയീസ്, ഫാതിമ റിഫ്ഷാദ്, അയിഷാ സക്കീര്‍, റഹീനാ സാജിയാ, അന്‍സീറാ അഷ്റഫ് എന്നിവര്‍ ഈദ് ഗാഹിന് നേതൃത്വം നല്‍കി.