ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചു

488071997_1075913234582343_3638132487074974559_n

 

മനാമ: ബഹ്റൈന്‍ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചു. അംബാസഡര്‍ വിനോദ് കുര്യന്‍ ജേക്കബിന്റെ അധ്യക്ഷതയിലാണ് ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചത്. എംബസിയുടെ കമ്മ്യൂണിറ്റി വെല്‍ഫെയര്‍, കോണ്‍സുലാര്‍ ടീം, അഭിഭാഷക പാനല്‍ എന്നിവര്‍ ഓപ്പണ്‍ ഹൗസില്‍ പങ്കെടുത്തു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, ബംഗാളി, മലയാളം ഭാഷകളില്‍ നടന്ന ഓപ്പണ്‍ ഹൗസില്‍ 30 ലധികം ഇന്ത്യന്‍ പൗരന്മാര്‍ പങ്കെടുത്തു.

സന്നിഹിതരായ അംഗങ്ങള്‍ക്ക് ഈദുല്‍ ഫിത്തര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് അംബാസഡര്‍ ഓപ്പണ്‍ ഹൗസ് ആരംഭിച്ചത്. അടുത്തിടെ രാജകീയ മാപ്പ് നല്‍കി 68 ഇന്ത്യന്‍ തടവുകാരെ മോചിപ്പിച്ചതിന് അദ്ദേഹം ബഹ്റൈന്‍ ഭരണാധികാരിക്കും പ്രധാനമന്ത്രിക്കും മറ്റു അധികാരികള്‍ക്കും നന്ദി അറിയിച്ചു.

2025 ഏപ്രില്‍ ഒന്നു മുതല്‍ പാസ്പോര്‍ട്ട്, വിസ, മറ്റ് കോണ്‍സുലാര്‍ സേവന ഫീസുകള്‍ പരിഷ്‌കരിച്ചതായും അംബാസഡര്‍ ഓപ്പണ്‍ ഹൗസില്‍ പറഞ്ഞു. പുതുക്കിയ ഫീസുകളുടെ വിശദാംശങ്ങള്‍ മിഷന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. കഴിഞ്ഞ ഓപ്പണ്‍ ഹൗസില്‍ ഉന്നയിക്കപ്പെട്ട മിക്ക കേസുകളും പരിഹരിച്ചു.

അടിയന്തര വൈദ്യചികിത്സ ആവശ്യമുള്ള ഒരു കാന്‍സര്‍ രോഗിയുടെ യാത്രാ ക്രമീകരണങ്ങളിലും മകന്റെ പാസ്പോര്‍ട്ട് വേഗത്തില്‍ ലഭ്യമാക്കുന്നതിലും സൗകര്യമൊരുക്കി. ആവശ്യമായ ചികിത്സ കാലതാമസമില്ലാതെ ലഭിക്കുന്നതിന് അവര്‍ക്ക് വേഗത്തിലുള്ള യാത്ര ഉറപ്പാക്കി.

അതോടൊപ്പം മറ്റൊരു കേസില്‍ ഒരു കുഞ്ഞിന്റെ ചികിത്സ സാധ്യമാക്കുന്നതില്‍ മിഷന്‍ പ്രാദേശിക ആശുപത്രി അധികൃതരുമായി ഇടപെട്ട് ക്രമീകരിച്ചതായും അറിയിച്ചു. ഓപ്പണ്‍ ഹൗസില്‍ പങ്കെടുത്തതിന് എല്ലാ ഇന്ത്യന്‍ അസോസിയേഷനുകള്‍ക്കും വളണ്ടിയര്‍മാര്‍ക്കും എംബസിയിലെ അഭിഭാഷകര്‍ക്കും അംബാസഡര്‍ നന്ദി പറഞ്ഞു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!