ജിദാലി കെ എം സി സി യുടെ റമളാനിലെ മുഴുവൻ ദിവസങ്ങളിലുമുള്ള ഇഫ്താർ 5 വർഷം പൂർത്തിയാകുന്നു.ദേശഭാഷാവിത്യാസമില്ലാതെ ദിനേന 400 ൽ പരം ആളുകൾക്ക് മാന്യമായ രീതിയിൽ നോമ്പു തുറ സംഘടിപ്പിക്കുകയാണ് ജിദാലി ഏരിയാ കെ എം സി സി. ബഹ്‌റൈനിലെ ദിവസവുമുള്ള ഏറ്റവും വലിയ ഇഫ്താർ വേദിയാണിത്. സാധാരണകാരായ പ്രവാസി സുഹൃത്തുക്കളുടെ സഹകരണത്തോടെ തീർത്തും ആർഭാട രഹിതമായ രീതിയിലാണ് സംഘാടകർ ഇത് നടത്തുന്നത്. പ്രസിഡന്റ് സലീക്ക് വില്യാപള്ളി, ജനറൽ സെക്രട്ടറി തസ്‌ലീം ദേളി, ശിഹാബ് നിലബൂർ എന്നിവരുടെ നേതൃത്വത്തിൽ തുടക്കം കുറിച്ച നോമ്പുതുറ ഇന്ന് പ്രസിഡണ്ട് സലീഖ് ആക്ടിംഗ് സിക്രട്ടറി റഷീദ് പുത്തൻ ചിറ എന്നിവരുടെ നേതൃത്വത്തിലുള്ള ഭാരവാഹികളാണ് നടത്തുന്നത്.
ഒത്തൊരുമയുടെയും നിസ്വാർത്തതയുടേയും ഒരു കൂട്ടം യുവാകളാണ് ഇതിന് വേണ്ട സജീകരണങ്ങൾ ദിവസവും ഒരുക്കുന്നത് ആർഭാടമില്ലാതെ എന്നും രുചിയോടെ നോമ്പുകാർക്ക് തൃപ്തിയാകുന്ന രീതിയിലാണ് ജിദാലി കെ എം സി സി നോബു തുറ സംഘടിപ്പിക്കുന്നത്. വിശാലമായ സ്ഥലം വൃത്തിയായി സൂക്ഷിച്ച് വരുന്നവരെയൊക്കെ സ്വീകരിച്ച് നിസ്ക്കാരത്തിനും നോബു തുറക്കും സൗകര്യം ഒരുക്കി കെ എം സി സി പ്രവർത്തകർ വൈകുന്നേരമായാൽ തിരക്കിലാണ്. കൂട്ടത്തിൽ മിടുക്കൻമാരായ പ്രവാസി എം എസ് എഫ് വിദ്യാർത്ഥികളും ഉണ്ട് സേവന രംഗത്ത് – കൂടാതെ പ്രവാസി ഫാമിലി സംഗമം, സർവ്വകക്ഷി സംഗമം, സ്വദേശി സംഗമം എന്നിവ കൂടി നോബു തുറയോടൊപ്പം ജിദാലി കെ എം സി സി നടത്തുന്നു – സൻമനസ്സും ഐക്യവും ഒത്തൊരു മിച്ചാൽ എത’ കർത്തവ്യവും ഏറ്റെടുക്കാമെന്നതാണ് ജിദാലികെ എം സി സി നോബു തുറ മാതൃക. റമളാൻ വരുന്നതിന്റെ ഒരു മാസം മുന്നേ കമ്മിറ്റി നോബു തുറ കാര്യം ചർച്ച ചെയ്യുകയും അതിനാവിശ്യമായ സംഗതികൾ ഒരുക്കുകയും ചെയ്യുന്നു. അറബ് പൗരൻമാരും പ്രവാസി കച്ചവടക്കാരും ജോലിക്കാരും സാധാരണക്കാരും എന്നു വേണ്ട സുമനസ്സുകളുടെ സംഭാവന സ്വീകരിച്ചാണ് ദിനേന എകദേശം 40നായിരം ഇന്ത്യൻ രൂപയുടെ നോബുതുറ കെ എം സി സി നടത്തുന്നത്.
മറ്റനേകം സൽകർമ്മങ്ങൾ ചെയ്യുന്ന ജിദാലി കെ എം സി സിയെ ജില്ലാ സ്റ്റേറ്റ് കമ്മിറ്റികൾ എന്നും പ്രോൽസാഹജനകാമായ പിന്തുണ തന്ന് ഒപ്പം നിർത്തിയിട്ടുണ്ട്. സ്റ്റേറ്റ് നേതാക്കളായ ജലീൽ സാഹിബും അസൈനാർ സാഹിബും മറ്റ് നേതാക്കളും എല്ലാ വർഷവും ജിദാലി നോബു തുറ സംഗമത്തിലെത്തി ആശംസ അറിയിക്കുന്നു. ഒരു ചെറിയ ഏരിയാ കെ എം സി സി കമ്മിറ്റിയായ ജിദാലി കെ എം സി സിയുടെ നോബു തുറ സംഗമം പ്രവാസി ജീവിതത്തിലെ ധന്യതയാണന്ന് പറയാതെ വയ്യ.സഹകരിച്ചവർക്ക് എന്നും നന്ദിയറിയിക്കുന്ന ജിദാലി കെ എം സി സി വിജയ യാത്ര തുടരട്ടെ.