മനാമ: സത്യം ഏറെ തമസ്കരിക്കപ്പെടുന്ന ഒരു വിനാഴികയിലാണ് നാം ജീവിക്കുന്നതെന്നും അതിനാല്‍ നിതാന്ത ജാഗ്രതയോടെ സത്യത്തിന്‍റെ പ്രണേതാക്കളും പ്രയോക്താക്കളുമാകാന്‍ മതവിശ്വാസികള്‍ ശ്രമിക്കണമെന്നും ഹംസ മേപ്പാടി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഇസലാഹി സെന്‍റര്‍ ഗുദൈബിയ്യയില്‍ സംഘടിപ്പിച്ച ഈദ് ഗാഹില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സത്യത്തിന്‍റെ ആടയാഭരണങ്ങള്‍ അണിഞ്ഞു കടന്നുവരുന്ന അസത്യത്തെ തിരിച്ചറിയാനും ആളും അര്‍ത്ഥവും ആര്‍ജിച്ചു വളരുന്ന കള്ള നാണയങ്ങളെ തുറന്ന് കാട്ടാനും അകറ്റി നിര്‍ത്താനും സര്‍വ്വോപരി അതിന്നെതിരില്‍ പൊതുബോധം സൃഷ്ടിച്ചെടുക്കാനും സമൂഹം രംഗത്ത് വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘാടക സമിതി കോർഡിനേറ്റർ സിറാജ് മേപ്പയ്യൂര്‍, ജന്‍സീര്‍, റമീസ്, സമീർ, നാസർ, നൗഫൽ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.