മനാമ: ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട ശിക്ഷകള്‍ ശക്തിപ്പെടുത്താന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. ഗതാഗത നിയമലംഘനങ്ങള്‍ക്കും ഗുരുതരമായ പരിക്കുകളോ മരണങ്ങളോ ഉണ്ടാക്കുന്ന അപകടങ്ങള്‍ക്കും ശിക്ഷകള്‍ ശക്തിപ്പെടുത്തണമെന്നാണ് നിര്‍ദേശം.
പൊതു സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായുള്ള സര്‍ക്കാരിന്റെ തുടര്‍ച്ചയായ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ നിര്‍ദേശം. ഗതാഗത നിയമങ്ങള്‍ കൂടുതല്‍ പാലിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനുമുള്ള സര്‍ക്കാരിന്റെ നടപടികളുടെ ഭാഗംകൂടിയാണ് ഈ നിര്‍ദേശം.