തീര്‍ഥാടകരുടെ തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്ത് ബഹ്‌റൈന്‍ ഹജ്ജ് മിഷന്‍

hajj

മനാമ: ബഹ്‌റൈനില്‍നിന്ന് ഹജ്ജിന് പോയ വിശ്വാസികള്‍ക്കായുള്ള സേവനം നല്‍കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്ത് ബഹ്‌റൈന്‍ ഹജ്ജ് മിഷന്‍. മക്കയിലെ അല്‍ നസീമില്‍ ഹജ്ജ് മിഷന്‍ ആസ്ഥാനത്ത് ശൈഖ് അദ്‌നാന്‍ ബിന്‍ അബ്ദുല്ല അല്‍ ഖത്താന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ കമ്മിറ്റിയിലെ മറ്റ് അധികൃതരും പങ്കെടുത്തു.

തീര്‍ഥാടകര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കുന്നതിന് വ്യക്തവും ഏകോപിതവുമായ ഒരു പദ്ധതിയുടെ കീഴില്‍ പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യം അല്‍ ഖത്താന്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം അല്‍ ഖത്താന്റെ നേതൃത്വത്തില്‍ ഫീല്‍ഡ് സന്ദര്‍ശനം നടത്തുകയും മിഷന്‍ അംഗങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തുകയും ചെയ്തിരുന്നു.

തീര്‍ഥാടകര്‍ക്കും മിഷന്‍ അംഗങ്ങള്‍ക്കും ഹജ്ജ് കാമ്പയിന്‍ ടീമുകള്‍ക്കും സമഗ്രമായ ആരോഗ്യ സംരക്ഷണം നല്‍കുന്നതിനുള്ള മെഡിക്കല്‍ കമ്മിറ്റിയുടെ ശ്രമങ്ങളെയും അവരുടെ തയ്യാറെടുപ്പുകളെയും പ്രശംസിക്കുകയും മെഡിക്കല്‍ ക്ലിനിക്കുകളുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. സുരക്ഷ സമിതിയുടെ പ്രധാന പങ്കും മറ്റു മിഷന്‍ അംഗങ്ങളുടെ പ്രവര്‍ത്തനങ്ങളെയും അദ്ദേഹം വിലയിരുത്തി.

എല്ലാ സുരക്ഷ ക്രമീകരണങ്ങളും ഉറപ്പാക്കിയ ശേഷം ബഹ്റൈന്‍ ടൂര്‍ ഓപറേറ്റര്‍മാര്‍ക്കായി അറഫ, മുസ്ദലിഫ, മിന എന്നിവിടങ്ങളിലെ ക്യാമ്പുകള്‍ മിഷന്‍ ഔദ്യോഗികമായി അനുവദിച്ചു. അറഫയില്‍ പൂര്‍ണമായും സജ്ജീകരിച്ച 32 ടെന്റുകളും മുസ്ദലിഫയിലും മിനയിലും തയാറായിക്കൊണ്ടിരിക്കുന്ന സൗകര്യങ്ങള്‍ക്കും മിഷനാണ് മേല്‍നോട്ടം വഹിച്ചത്. റാമ്പുകള്‍, ആക്‌സസ് ചെയ്യാവുന്ന ടോയ്ലറ്റുകള്‍, ക്ലിനിക്കുകള്‍ എന്നിവയുള്‍പ്പെടെ ഭിന്നശേശിക്കാര്‍ക്ക് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!