മനാമ: മൂല്യവർധിത നികുതി രാജ്യത്ത് പ്രാബല്യത്തിൽ വരുന്ന സാഹചര്യത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ വില വർധനവ് സംഭവിച്ചിട്ടില്ലായെന്ന് ഉറപ്പ് വരുത്താനായി രാജ്യവ്യാപകമായി പരിശോധനകൾ നടക്കുന്നു. ഏതെങ്കിലും സ്ഥാപനങ്ങളിൽ അസാധാരണമായ നിലയിൽ വില വർധനവ് ശ്രദ്ധയിൽ പെടുകയാണെങ്കിൽ ഇൻഡസ്ട്രിയൽ മിനിസ്ട്രിയൽ അറിയിക്കണമെന്ന മുൻകരുതലും മന്ത്രാലയം നൽകുന്നു. 80008001 എന്ന നാഷ്ണൽ കോൾ സെൻറർ നമ്പറിൽ ബന്ധപ്പെടുക.
യു.എ.ഇ യ്ക്കും സൗദി അറേബ്യക്കും ശേഷം ബഹ്റൈനിൽ വാറ്റ് നടപ്പിലാക്കുമ്പോൾ 5 ശതമാനം നികുതിയാകും ഇടാക്കുക. ടെലികമ്യൂണിക്കേഷൻ, റെസ്റ്റോറന്റ്, തുടങ്ങിയവയും വാറ്റ് പരിതിയിൽ വരുന്നവയാണ്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകൾ വാറ്റിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.