ബഹ്‌റൈനിൽ ചൂട് വർധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സ്കൂൾ പ്രവർത്തി സമയം കുറച്ചു

മനാമ: ബഹ്‌റൈനിൽ കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ചൂട് വർധിച്ച സാഹചര്യത്തിൽ റിഫയിലെയും ഇസ ടൗണിലെയും ഇന്ത്യൻ സ്കൂളിന്റെ പ്രവർത്തി സമയം കുറച്ചു. ഇസ ടൗണിലെ ഇന്ത്യൻ സ്കൂളിന്റെ പ്രവർത്തി സമയം രാവിലെ 7 മണി മുതൽ 11:30 വരെയാണെന്ന് അധികൃതർ അറിയിച്ചു. നാളെയാണ് പുതിയ പ്രവർത്തി സമയം പ്രാബല്യത്തിൽ വരുന്നത്.

റിഫ ഇന്ത്യൻ സ്കൂളിൽ പ്രവർത്തി സമയം രാവിലെ 7 മണി മുതൽ 11:45 വരെയാണ്. ജൂൺ 17 മുതലാണ് പുതിയ സമയക്രമത്തിൽ ക്ലാസുകൾ പ്രവർത്തിക്കുക. ജൂൺ 26 വരെ പുതിയ സമയക്രമത്തിലാണ് ക്ലാസുകൾ പ്രവർത്തിക്കുക. കൂടുതൽ വിവരങ്ങൾ ഇന്ത്യൻ സ്കൂൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.