മനാമ: ‘വർഗീയ മുക്ത ഭാരതം,അക്രമരഹിത കേരളം’ എന്ന മുദ്രാവാക്യമുയർത്തി, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നയിക്കുന്ന യുവജന യാത്രയുടെ തിരുവനന്തപുരത്ത് നടന്ന സമാപന സമ്മേളനത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട്, ബഹ്‌റൈൻ കെഎംസിസി സൗത്ത് സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹ്‌റൈനിലും ഐക്യദാർഢ്യ പരിപാടി സംഘടിപ്പിച്ചു. മനാമ കെഎംസിസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നിരവധി കെഎംസിസി, യുഡിഎഫ് പ്രവർത്തകർ പങ്കെടുത്തു. സൗത്ത് കമ്മിറ്റി പ്രസിഡന്റ് പി.എച് അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. സമ്മേളനം കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ്.വി ജലീൽ ഉദ്ഘാടനം ചെയ്തു. രാജ്യം നേരിടുന്ന വർഗ്ഗീയതക്കും, കേരളത്തിലെ ഇടതുപക്ഷ അക്രമങ്ങൾക്കും താക്കീയതായി മാറി ഈ യുവജനയാത്രയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാലഘട്ടത്തിന് റെ മുദ്രാവാക്യങ്ങളാണ് മുസ്ലിം യൂത്ത്‌ലീഗ് യുവജന യാത്രയിലൂടെ ഉയർത്തിയതെന്നും, അത് കേരള മനസാക്ഷിയെ തൊട്ടുണർത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ഷംസുദീൻ വെള്ളിക്കുളങ്ങര മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ ,ട്രഷറർ ഹബീബ് റഹ്‌മാൻ ,വൈസ് പ്രസിഡന്റ് ഗഫൂർ കൈപ്പമംഗലം ,ഓ ഐ സി സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം ,ഐ വൈ സി സി ജനറൽ സെക്രട്ടറി റിച്ചു ,എ.പി.ഫൈസൽ ,അസ്‌ലം വടകര ,തുടങ്ങിയവർ ആശംസകൾ നേർന്നു.സംസ്ഥാന ജില്ലാ നേതാക്കളായ റ്റി.പി.മുഹമ്മദലി, കെ.പി.മുസതഫ, കെ.കെ.സി.മുനീർ, ഖാലിദ് ഗ്രീൻസ്റ്റാർ, ഇഖ്‌ബാൽ താനൂർ, ഷറഫുദീൻ മാരായമംഗലം, അഹമ്മദ് കണ്ണൂർ, ഷഹീർ കാട്ടാമ്പള്ളി, അബു യൂസുഫ്, മുസ്തഫ കുളത്ത്തൂർ, നവാസ് കുണ്ടറ, സഹൽ തൊടുപുഴ, ഫിറോസ് പന്തളം, ഷാനവാസ് കായംകുളം, അൻസാർ കുരീപ്പുഴ, ഇബ്രാഹിം, റഫീഖ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ജാഫർ തങ്ങൾ ഖിറാത്ത് നടത്തി. സൗത്ത് സോൺ ജനറൽ സെക്രട്ടറി തേവലക്കര ബാദുഷസ്വാഗതവും, ട്രഷറർ അബ്ദുൽ ഖാദർ ചേലക്കര നന്ദിയും പറഞ്ഞു.