സമസ്ത ബഹ്‌റൈൻ ജിദാലി ദാറുൽ ഖുർആൻ മദ്രസ പ്രവേശനോത്സവം സംഘടിപ്പിച്ചു

മനാമ: സമസ്ത ബഹ്‌റൈൻ ജിദാലി ദാറുൽ ഖുർആൻ മദ്രസയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. മൻസൂർ ബാഖവിയുടെ അധ്യക്ഷതയിൽ മുഹമ്മദ് മുസ്ല്യാർ എടവണ്ണപ്പാറ ഉദ്‌ഘാടനം ചെയ്തു. ഇബ്രാഹിം അൻവരി, മുസ്തഫ ചേന്ദമംഗല്ലൂർ. സലീഖ് വില്യാപ്പള്ളി, മുഹമ്മദ് ഷാഫി വേളം, ആശംസകൾ അർപ്പിച്ചു. ഹാഷിം കോക്കല്ലൂർ സ്വാഗതവും റഫീഖ് ദാരിമി നന്ദിയും പറഞ്ഞു. കെ എച് ബഷീർ, ഇസ്മായിൽ ഒഞ്ചിയം, റാസിഖ് താഴങ്ങാടി, ഷർ മിദ് കണ്ണൂർ, റസാഖ് തിരുവള്ളൂർ, ഹമീദ് കൊടശ്ശേരി നേതൃത്വം നൽകി