ഹിദ്ദ് അൻവാറുൽ ഇസ്ലാം മദ്റസ പ്രവേശനോൽസവം സംഘടിപ്പിച്ചു

മനാമ: സമസ്‌ത ബഹ്റൈന്‍ കേന്ദ്ര കമ്മറ്റിക്കു കീഴിൽ ഹിദ്ദിൽ പ്രവർത്തിക്കുന്ന അൻവാറുൽ ഇസ്ലാം മദ്രസ്സ റമളാൻ അവധിക്കു ശേഷം പ്രവേശനോൽസവത്തോടെ പുതിയ അദ്ധ്യയന വർഷത്തിലേക്ക് കടന്നു. പ്രവേശനോൽസവം പി വി ഇസ്സുദ്ദീന്റെ അദ്ധ്യക്ഷതയിൽ സമസ്ത ബഹ്‌റൈൻ വൈസ്‌ പ്രസിഡന്റ്‌ സയ്യിദ്‌ യാസിർ ജിഫ്രി തങ്ങൾ ഉദ്‌ഘാടനം ചെയ്തു.

പുതിയ കാലത്ത് മത പഠനത്തിന്‍റെയും ആത്മീയതയുടെയും അനിവാര്യതയും ന്യൂജനറേഷനിലെ മക്കളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ കാണിക്കേണ്ട ജാഗ്രതയും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ഫായിസ്‌ കണ്ണൂർ, ഫാസിൽ സോളാർ, സലീം നടുവണ്ണൂർ എന്നിവർ ആശംസകൾ നേർന്നു. ഷഹീം ദാരിമി സ്വാഗതവും, റഷീദ്‌ മദീന നന്ദിയും പറഞ്ഞു. ചടങ്ങിനു ഇബ്രാഹിം ഹസ്സൻ പുറക്കാട്ടീരി, ഹാരിസ്‌ വടകര, റഫീഖ്‌ കണ്ണൂർ, അബ്ദുള്ള എന്നിവർ നേതൃത്വം നൽകി. സമസ്തയുടെ കീഴില്‍ കേന്ദ്രീകൃത സിലബസായതിനാല്‍ നാട്ടില്‍ നിന്നെത്തുന്ന കുട്ടികള്‍ക്കും ഇവിടെ പ്രവേശനം നേടാനുള്ള സൗകര്യമുണ്ട്. പുതിയ അഡ്‌മിഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 00973- 39357677,33910890 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.