മനാമ: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ ചരിത്ര വിജയം മുഹറഖില്‍ ആഘോഷിച്ചു. കെഎംസിസി, ഐവൈസിസി മുഹറഖ് ഏരിയ കമ്മറ്റികളുടെ നേതൃത്വത്തില്‍ മുഹറഖ് കെഎംസിസി ഓഫീസിലെ ഇ അഹമ്മദ് ഹാളില്‍ വെച്ചായിരുന്നു ആഘോഷം. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ പങ്കെടുത്തു. മധുര വിതരണവും ഉണ്ടായിരുന്നു.
കെഎംസിസി ഏരിയ പ്രസിഡന്റ് ഇബ്രാഹിം തിക്കോടി അധ്യക്ഷനായ ചടങ്ങ് ഐവൈസിസി കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്റ് അനസ് റഹീം ഉദ്ഘാടനം ചെയ്തു. പിണറായി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളും ശബരിമല സ്വര്‍ണ്ണ കൊള്ളയും അടക്കമുള്ള അഴിമതികള്‍ക്കും ജനം നല്‍കിയ ശക്തമായ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം എന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് അനസ് റഹീം അഭിപ്രായപ്പെട്ടു.
കൃത്യമായ ആസൂത്രണത്തിലൂടെ വളരെ മുന്നേ ചെയ്ത പ്രവര്‍ത്തനങ്ങളും മുന്‍കൂട്ടി സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ ആയതും യോജിച്ചുള്ള പ്രവര്‍ത്തനവും യുഡിഎഫിന്റെ വിജയത്തിന് അടിസ്ഥാനമായി. ഐവൈസിസി ഏരിയ പ്രസിഡന്റ് മണികണ്ഠന്‍ ചന്ദ്രോത്ത്, കെഎംസിസി നേതാക്കളായ അബ്ദുല്‍ കരീം മാസ്റ്റര്‍, കെടി ഷഫീഖ് അലി പാണ്ടികശാല, അഷ്റഫ് ബാങ്ക് റോഡ്, ഐവൈസിസി പ്രതിനിധി ഷിഹാബ് കറുകപുത്തൂര്‍, കെഎംസിസി ഏരിയ വനിതാ വിഭാഗം മുഹറഖ് ഏരിയ സെക്രട്ടറി ഷംന ജംഷീദ് എന്നിവര്‍ സംസാരിച്ചു. ജംഷീദ് അലി സ്വാഗതവും ഗംഗന്‍ മലയില്‍ നന്ദിയും പറഞ്ഞു. കെഎംസിസി മുഹറഖ് ഏരിയ ട്രഷറര്‍ മുസ്തഫാ കരുവാണ്ടി സന്നിഹിതനായിരുന്നു









