മനാമ: ബഹ്‌റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മനാമ കെഎംസിസി ഓഡിറ്റോറിയത്തിൽ വെച്ച് യുവജനയാത്ര സമാപന ഐക്യദാർഢ്യ സമ്മേളനം നടത്തി. കാസർകോട് നിന്നും നവംബർ മാസം 24 ആം തിയ്യതി തുടങ്ങി ഒരു മാസം നീണ്ടു നിന്ന ബഹുമാനപെട്ട പാണക്കാട് മുനവർ അലി ശിഹാബ് തങ്ങളുടെയും, പി കെ ഫിറോസിന്റെയും നേതൃത്വത്തിലുള്ള യുവചനയാത്രയുടെ പരിസമാപ്തി തിരുവനന്തപുരം സ്റ്റേഡിയത്തിൽ ലക്ഷോപലക്ഷം ജനങ്ങളെ സാക്ഷി നിർത്തി നടന്നപ്പോൾ അതിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു നടത്തിയ പ്രൗഢ ഗംഭീരമായ ചടങ്ങ് യുവജന യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയാതെ നിരാശരായ പ്രവാസികൾക്ക് ആശയും, ആവേശവും നൽകുന്നതായി മാറി.
അനന്തപുരിയിലെ ജനസാഗരത്തെ സാക്ഷി നിർത്തികൊണ്ടുള്ള പരിപാടിയുടെ ലൈവ് ബിഗ്‌സ്‌ക്രീനിൽ പ്രദർശിപ്പിച്ചു. പരിപാടിയിൽ കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് എ പി ഫൈസൽ അധ്യക്ഷനായിരുന്നു. സംസ്ഥാന പ്രസിഡന്റ് എസ് വി ജലീൽ സമ്മേളനം ഉൽഘാടനം ചെയ്തു. യുവജന യാത്രയുടെ സന്ദേശമുൾകൊണ്ട് ഫാസിസത്തിനും അക്രമത്തിന്‌നെതിരെയുള്ള പ്രവർത്തനത്തിന് സജ്ജരാകാൻ അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്തു.
പ്രൗഢ ഗംഭീരമായ പ്രസംഗം കൊണ്ട് യുവജന യാത്രയുടെ ബഹിർസ്പുരണം സദസ്സിനു മുമ്പിൽ വരച്ചു കാട്ടിയ കെഎംസിസി ഓർഗനൈസിംഗ് സെക്രട്ടറി ശംസുദ്ധീൻ വെള്ളിക്കുളങ്ങര ഉൽബോധന പ്രസംഗം നടത്തി. സംസ്ഥാന സെക്രട്ടറി അസൈനാർ കളത്തിങ്കൽ, മുസ്തഫ കെ പി, ടിപി മുഹമ്മദാലി, അസ്‌ലം വടകര, ഒ ഐ സി സി യൂത്ത് വിംഗ് പ്രസിഡന്റ് ഇബ്രാഹിം അദുഹം തുടങ്ങിയവർ ആശംസകൾ നേർന്നു. കെഎംസിസി നേതാക്കളായ ടിപ് ടോപ് ഉസ്മാൻ , ഇബ്രാഹിം പുറക്കാട്ടേരി, കുയ്യാലിൽ മഹമൂദ് ഹാജി , റഫീഖ് നാദാപുരം, ഇ പി മഹമൂദ് ഹാജി, വിവിധ ജില്ല ഏരിയ നേതാക്കൾ തുടങ്ങിയവർ സന്നിഹിതറായിരുന്നു.
ജില്ലാ കെഎംസിസി വനിതാ വിങ്ങിന്റെ നേതൃത്വത്തിലുള്ള വിഭവസമൃതമായ ഭക്ഷണം പരിപാടിക്ക് മാറ്റ് കൂട്ടി, ഗ്രീൻ സ്റ്റാർ സൂഖ് പ്രവർത്തകരുടെയും, പിഞ്ചു കുട്ടികളുടെയും കലാപ്രകടനങ്ങൾ പ്രവർത്തകർക്ക് ആവേശവും അവ്‌സ്മരണീയവുമാക്കി. ഗഫൂർ നന്തിയുടെ നേതൃത്വത്തിൽ കോൽക്കളിയും പരിപാടിയിൽ അരങ്ങേറി, ഫെബിൻ ഹനീഫ, മനാഫ് വടകര, തുടങ്ങിയവർ ഗാനം ആലപിച്ചു.
ജില്ല ഭാരവാഹികളായ നാസർഹാജി പുളിയാവ്, അഷ്‌റഫ് നരിക്കോടൻ, ശരീഫ് വില്യാപ്പള്ളി, മൻസൂർ കുറ്റിച്ചിറ, മണ്ഡലം ഭാരവാഹികളായ ഇസ്ഹാഖ് വില്യാപ്പളളി, അഷ്‌കർ വടകര, മുനീർ ഒഞ്ചിയം, ഹുസൈൻ വടകര, സാജിദ് പുറമേരി, കാസിം നൊച്ചാട്, അഷ്‌റഫ് അഴിയൂർ, ജെപികെ തിക്കോടി, ഹസ്സൻ കോയ, സി കെ ഉമ്മർ, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
ജില്ലാ ജനറൽ സെക്രട്ടറി ഫൈസൽ കോട്ടപ്പള്ളി സ്വാഗതവും, ട്രഷറർ ഓ കെ കാസ്സിം നന്ദിയും പറഞ്ഞു.