മനാമ: രാജ്യത്തെ വഞ്ചിക്കുകയോ അതിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണി ഉയര്‍ത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ ആവശ്യമായ എല്ലാ നടപടികളും ഉടനടി നടപ്പാക്കാന്‍ ഹമദ് രാജാവ് നിര്‍ദ്ദേശിച്ചു. ദേശീയ ഉത്തരവാദിത്തത്തിനും നിയമപരമായ നടപടിക്രമങ്ങള്‍ക്കും അനുസൃതമായി ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ബഹ്റൈന്‍ പൗരത്വവുമായി ബന്ധപ്പെട്ട കേസുകള്‍ പുനപരിശോധിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. പൗരത്വം നിലനിര്‍ത്താന്‍ അര്‍ഹതയുള്ളവര്‍ ആരെല്ലാമെന്നും അല്ലാത്തവര്‍ ആരെല്ലാമെന്നും ഇതിലൂടെ നിര്‍ണ്ണയിക്കും. തുടര്‍ന്ന് ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.
നിലവിലെ സാഹചര്യം അതീവ സെന്‍സിറ്റീവാണെന്നും ദേശീയ മനസ്സാക്ഷിയുടെയും ഉത്തരവാദിത്തത്തിന്റെയും അടിസ്ഥാനത്തില്‍ കൃത്യമായ വിധിനിര്‍ണ്ണയം ആവശ്യമാണെന്നും രാജാവ് വ്യക്തമാക്കി. ധാര്‍മ്മികമായും സാമൂഹികമായും മാതൃരാജ്യം ഒരു പ്രധാന വിശ്വാസവും ബഹുമതിയുമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. രാജ്യത്തിന്റെ സുരക്ഷയെ അപകടപ്പെടുത്തുന്നതോ കര്‍ത്തവ്യങ്ങള്‍ ലംഘിക്കുന്നതോ ആയ പ്രവൃത്തികളോട് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.









