small icons
small icons

ബഹ്‌റൈനിൽ അന്തരിച്ച മാവേലിക്കര സ്വദേശി ശ്രീജിത്തിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

New Project (1)

മനാമ: ബഹ്‌റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായ മാവേലിക്കര കുന്നം (മാടത്തൂർ വടക്കത്തിൽ) സ്വദേശി ശ്രീജിത്തിന്റെ (40) ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പൂർത്തിയായി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ബഹ്‌റൈനിൽ നിന്നുള്ള വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

കാൻസർ രോഗികളായ ഗംഗാധരൻ–ശീല ദമ്പതികളുടെ മകനാണ് ശ്രീജിത്ത്. പ്രവാസി ലീഗൽ സെല്ലിന്റെ നേതൃത്വത്തിൽ, ശ്രീജിത്ത് ജോലി ചെയ്തിരുന്ന കമ്പനിയുടെ സഹകരണത്തോടെയാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കിയത്. നാളെ (ബുധനാഴ്ച) പുലർച്ചെ 2.40-ന് കൊച്ചി വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം തുടർന്ന് മാവേലിക്കരയിലെ വീട്ടിലെത്തിക്കും. സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

പ്രവാസി ലീഗൽ സെല്ലിന്റെ ഇടപെടലിലൂടെ വിമാനത്താവളത്തിൽ നിന്ന് വീട്ടിലെത്തിക്കാൻ നോർക്ക ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

ഭാര്യ: രമ്യ ശ്രീജിത്ത്. സഹോദരി: ഗായത്രി. സഹോദരി ഭർത്താവ്: പ്രശാന്ത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!