small icons
small icons

ബഹ്‌റൈൻ കെ.എം.സി.സി സ്റ്റേറ്റ് പ്രസിഡന്റ് ഹബീബ് റഹ്‌മാന്റെ ഭാര്യ യസീന നിര്യാതയായി

New Project

മനാമ: ബഹ്‌റൈൻ കെ.എം.സി.സി സ്റ്റേറ്റ് പ്രസിഡന്റ് ഹബീബ് റഹ്‌മാന്റെ ഭാര്യ യസീന (40) നിര്യാതയായി. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ബഹ്‌റൈനിലെ താമസസ്ഥലത്ത് വെച്ചായിരുന്നു അന്ത്യം.

മലപ്പുറം പെരിന്തൽമണ്ണ പറമ്പൂർ സ്വദേശി അബ്ദുസ്സമദിന്റെയും നസീമയുടെയും മകളാണ്. മൃതദേഹം നിലവിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

മക്കൾ: ഷദ, ദിയ, ദിഫ, ദിന.

ദീർഘകാലമായി ബഹ്‌റൈൻ പ്രവാസി സമൂഹത്തിൽ സജീവമായ ഹബീബ് റഹ്‌മാന്റെ ഭാര്യയുടെ വിയോഗത്തിൽ വിവിധ സാമൂഹിക-സാംസ്‌കാരിക സംഘടനകൾ അനുശോചനം രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!