small icons
small icons

8 ലക്ഷം ദിനാറിന്റെ റോളക്‌സ് വാച്ചുകളും സ്വര്‍ണ്ണക്കട്ടികളും കവര്‍ന്നു: പ്രതികള്‍ക്കെതിരെ വിചാരണ ആരംഭിച്ചു

rolex

മനാമ: ഒരു വീട്ടില്‍ നിന്ന് എട്ട് ലക്ഷത്തിലധികം ബഹ്റൈനി ദിനാര്‍ വിലമതിക്കുന്ന ആഡംബര വാച്ചുകളും സ്വര്‍ണ്ണക്കട്ടികളും മോഷ്ടിച്ച കേസില്‍ എട്ട് പ്രതികളുടെ വിചാരണ ഫോര്‍ത്ത് ലോവര്‍ ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ചു. മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പ്രതികള്‍ രാത്രിയില്‍ ഇരയുടെ വീട്ടില്‍ അതിക്രമിച്ചു കയറി കിടപ്പുമുറിയിലെ സേഫില്‍ സൂക്ഷിച്ചിരുന്ന 22 റോളക്‌സ് വാച്ചുകളും ഏകദേശം 1.5 കിലോ ഗ്രാം സ്വര്‍ണ്ണക്കട്ടികളും മോഷ്ടിച്ചതായാണ് റിപ്പോര്‍ട്ട്. മോഷണവിവരം വീട്ടുടമസ്ഥന്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അന്വേഷണം ആരംഭിച്ചു.

വീടിന് സമീപം കണ്ട വാഹനം, സെക്യൂരിറ്റി ക്യാമറകള്‍ തുണി ഉപയോഗിച്ച് മറച്ചത് തുടങ്ങി സിസിടിവി ദൃശ്യങ്ങളില്‍ കണ്ട സംശയാസ്പദമായ നീക്കങ്ങളാണ് പ്രതികളെ തിരിച്ചറിയുന്നതിലേക്കും അറസ്റ്റിലേക്കും നയിച്ചത്.

പ്രതികളില്‍ ചിലര്‍ കുറ്റം സമ്മതിച്ചതായും മറ്റുള്ളവര്‍ മോഷ്ടിച്ച സാധനങ്ങള്‍ ഒളിപ്പിക്കാന്‍ സഹായിച്ചതായും അധികൃതര്‍ അറിയിച്ചു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒരു ഫാമിലും ഗാരേജിലുമായി ഒളിപ്പിച്ച നിലയില്‍ മോഷ്ടിച്ച സാധനങ്ങള്‍ പോലീസ് കണ്ടെടുത്തിരുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!