small icons
small icons

തൊഴിലാളികൾക്കൊപ്പം മെയ് ദിനം ആഘോഷിച്ച് സിറോ മലബാർ സൊസൈറ്റി; സ്നേഹവിരുന്നും കലാപരിപാടികളും ശ്രദ്ധേയമായി

New Project (10)

മനാമ: സിറോ മലബാർ സൊസൈറ്റി (സിംസ്) ഇത്തവണത്തെ അന്തർദേശീയ തൊഴിലാളി ദിനം അൽബ ലേബർ ക്യാമ്പിലെ തൊഴിലാളികൾക്കൊപ്പം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് സന്തോഷവും മാനസിക ഉല്ലാസവും പകരുക എന്ന ലക്ഷ്യത്തോടെയാണ് സിംസ് ഈ ദിനം സംഘടിപ്പിച്ചത്.

ആഘോഷങ്ങളുടെ ഭാഗമായി ക്യാമ്പിലെ എല്ലാ തൊഴിലാളികൾക്കും ഫുഡ് കിറ്റുകൾ വിതരണം ചെയ്തു. തുടർന്ന് നടന്ന വിവിധ കലാ-കായിക മത്സരങ്ങൾ തൊഴിലാളികൾക്ക് വലിയ ആവേശമായി മാറി. സമ്മാനക്കുപ്പണുകൾ, ആകർഷകമായ സമ്മാനങ്ങൾ എന്നിവയും മത്സരങ്ങളിൽ വിജയിച്ചവർക്ക് നൽകി. പരിപാടികൾക്ക് ശേഷം എല്ലാവർക്കുമായി വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു.

സിംസ് ആക്ടിങ് പ്രസിഡന്റ് ജിമ്മി ജോസഫ് തൊഴിലാളി ദിന സന്ദേശം നൽകി. ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് പരിപാടികൾ നിയന്ത്രിച്ചു. സിംസ് ബോർഡ് അംഗങ്ങളായ ജേക്കബ് വാഴപ്പിള്ളി, ജെയ്‌സൺ മഞ്ഞളി, ജോബി ജോസഫ്, സിബു ജോർജ്, ഷാജി സെബാസ്റ്റ്യൻ, സോബിൻ സി. ജോസ്, ജസ്റ്റിൻ ഡേവിസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!