മനാമ: ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പി ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാലാമത്തെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഹമലയിലെ ബദർ അൽ സഫ മെഡിക്കൽ സെന്ററുമായി സഹകരിച്ചു നടന്ന ക്യാമ്പിൽ 200 പേർ പങ്കെടുത്തു. തുടർന്ന് നടന്ന ഔദ്യോഗിക പരിപാടിയിൽ ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക മേഖലകളിൽ നിറ സാന്നിധ്യങ്ങളായ നിരവധി വ്യക്തിത്വങ്ങൾ പങ്കെടുത്തു. ഏരിയ പ്രസിഡന്റ് ഷെഫീഖ് സൈദുകുഞ്ഞിന്റെ അധ്യക്ഷതയിൽ കൂടിയ ഔദ്യോഗിക ചടങ്ങിന് ക്യാമ്പ് കോർഡിനേറ്റർ സന്തോഷ് ബാബു സ്വാഗതം ആശംസിച്ചു.
വോയ്സ് ഓഫ് ആലപ്പി രക്ഷാധികാരി സഈദ് റമദാൻ നദ്‌വി ക്യാമ്പ് ഉൽഘാടനം ചെയ്തു. വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം, രക്ഷാധികാരി അനിൽകുമാർ യൂ കെ, വൈസ് പ്രസിഡന്റ് അനൂപ് ശശികുമാർ, ട്രഷറർ ബോണി മുളപ്പാം പള്ളി, ജോയിന്റ് സെക്രട്ടറി ജോഷി നെടുവേലിൽ, ഹോസ്പിറ്റൽ COO സക്കീർ, ഹോസ്പിറ്റൽ ഡയറക്ടർ ഡോ: കമല കണ്ണൻ, ബഹ്‌റൈൻ കെ. എം സി സി പ്രതിനിധി ഹുസൈൻ വയനാട് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ജോയിന്റ് സെക്രട്ടറി ഗിരീഷ് കുമാർ എന്റർടൈൻമെന്റ് സെക്രട്ടറി ദീപക് തണൽ ചാരിറ്റിവിങ് കൺവീനർ അജിത്കുമാർ, ലേഡീസ് വിംഗ് കൺവീനർ രശ്മി അനൂപ് മറ്റു സെൻട്രൽ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ ക്യാമ്പ് ആവശ്യമായ മാർഗ നിർദേശങ്ങൾ നൽകി. ഹമദ്ടൗൺ ഏരിയ എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ അനീഷ് പുഷ്പാംഗദൻ , വിഷ്ണു രാധാകൃഷ്ണൻ, സജീവ്കുമാർ , സുനിൽകുമാർ എന്നിവർ ക്യാമ്പിന്ന് നേതൃത്വം നൽകി. വിവിധ ഡിപ്പാർട്മെന്റിലെ ഡോക്ടർമാർ വിവിധ രോഗങ്ങളെ പറ്റിയും ചികിത്സകളെ പറ്റിയും ക്യാമ്പിൽ പങ്കെടുത്തവർക്ക് ക്ലാസുകൾ നൽകുകയും സംശയ നിവാരണം നടത്തുകയും ചെയ്തു.
ഏരിയ സെക്രട്ടറി പ്രവീൺ പ്രസാദ് നന്ദി പറഞ്ഞു. ക്യാമ്പിൽ പങ്കെടുത്തവർക്ക് ഒരാഴ്ച വരെ സൗജന്യ ഡോക്ടർ സേവനവും, ഗൈനക്കോളജി, പീഡിയട്രിക്, ഓർത്തോളജി അടക്കം എല്ലാ ഡിപ്പാർട്മെന്റിലും വിദഗ്ധരായ ഡോക്ടറുമാരുടെ സേവനവും ലഭ്യമാണെന്നും ഭാരവാഹികൾ അറിയിച്ചു.









