മനാമ: ദീർഘകാലത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന അൽഫുർഖാൻ സെക്രട്ടറി ഇല്യാസ് കക്കയത്തിന് അൽഫുർഖാൻ സെൻ്റെർ യാത്രയയപ്പ് നൽകി. കെ സിറ്റി ഹാളിൽ നടന്ന ചടങ്ങിൽ സെൻറർ പ്രസിഡൻ്റ് സൈഫുല്ല ഖാസിമിൻ്റെ നേതൃത്വത്തിൽ അൽ ഫുർഖാൻ മൊമെൻ്റൊ സമ്മാനിച്ചു. സെൻ്റെറിൻ്റെ പ്രബോധന, സാമൂഹിക പ്രവർത്തനങ്ങൾക്ക് ഇല്യാസ് നൽകിയ സംഭാവനകളെ സൈഫുല്ല ഖാസിം അനുസ്മരിച്ചു.
സെൻ്റെർ ദായി സലാഹുദ്ധീൻ ചുഴലി, അഡ്വൈസർ മൂസ സുല്ലമി, ജ. സെക്രട്ടറി മനാഫ് സികെ, ജോ. സെക്രട്ടറി അബ്‌ദുൾ സലാം, ദഅവാ സെക്രട്ടറി ഹിഷാം കുഞ്ഞഹമ്മദ്, യൂത്ത് വിങ്ങ് സെക്രട്ടറി അബ്‌ദുൾ ബാസിത്ത്, എക്സി. മെമ്പർമാരായ അബ്ദുള്ള പുതിയങ്ങാടി, മുജീബ് റഹ്‌മാൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. മൂന്ന് പതിറ്റാണ്ട് നീണ്ടു നിന്ന പ്രവാസ ജീവിതത്തിനിടയിൽ അൽ ഫുർഖാൻ സെൻ്റെറിൻ്റെ പ്രവർത്തനങ്ങളിൽ ഭാഗമാവാൻ കഴിഞ്ഞതും, അതിലൂടെ ലഭിച്ച വിശാലമായ സൗഹൃദ വലയവും തിരിഞ്ഞ് നോക്കുമ്പോൾ അതിയായ സന്തോഷവും സംതൃപ്‌തിയും നൽകുന്നതായി ഇല്ലാസ് കക്കയം തൻ്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു








