small icons
small icons

കെഎംസിസി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

New Project (10)

മനാമ: കെഎംസിസി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി ജൂലൈ 31-ന് സംഘടിപ്പിക്കുന്ന ഭാഷാ സമര അനുസ്മരണ സമ്മേളനത്തിന്റെ പ്രചരണാർത്ഥം, മനാമ ഷിഫാ അൽ ജസീറ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ഷിഫാ അൽ ജസീറ ഹോസ്പിറ്റലിൽ നടന്ന ക്യാമ്പിൽ ഏഴ് ലബോറട്ടറി പരിശോധനകൾ പൂർണ സൗജന്യമായി ലഭ്യമാക്കിയതോടൊപ്പം, മറ്റ് എല്ലാ ലാബ് പരിശോധനകൾക്കും 50 ശതമാനം ഇളവും അനുവദിച്ചു. 300-ലധികം പേർ രജിസ്റ്റർ ചെയ്ത ക്യാമ്പ് പ്രവാസി സമൂഹത്തിന് വലിയ ആശ്വാസവും ആരോഗ്യ ബോധവൽക്കരണത്തിനുള്ള മികച്ച വേദിയുമായിരുന്നുവെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു.

പ്രവാസികൾ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളും അവയ്ക്കുള്ള പ്രതിരോധ മാർഗങ്ങളും സംബന്ധിച്ച് ഇൻ്റേണൽ മെഡിസിൻ വിഭാഗം ഡോക്ടർ ജോർജ് ക്ലാസ് നയിച്ചു. കുട്ടികളിൽ കണ്ടുവരുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചും, ശുശ്രൂഷയെ കുറിച്ചും ശിശുരോഗ വിദഗ്ധ ഡോ. ഫർജാന ബോധവൽക്കരണ ക്ലാസ് അവതരിപ്പിച്ചു. ആരോഗ്യകരമായ ഭക്ഷണശീലങ്ങളും ജീവിതശൈലി രോഗങ്ങൾ പ്രതിരോധിക്കുന്നതിനും , ഭക്ഷണക്രമത്തെക്കുറിച്ചും ഡയറ്റീഷ്യൻ ജിഷ വിശദീകരണം നൽകി.

ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം കെഎംസിസി ബഹ്റൈൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വള്ളിക്കുളങ്ങര നിർവഹിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കപ്പുറം ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക, കായിക മേഖലകളിൽ കെഎംസിസി മാതൃകാപരമായ പ്രവർത്തനങ്ങളുമായി മുന്നേറുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

കെഎംസിസി ബഹ്റൈൻ മലപ്പുറം ജില്ലാ പ്രസിഡന്റ് ഇഖ്ബാൽ താനൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വേൾഡ് കെഎംസിസി സെക്രട്ടറി അസൈനാർ കളത്തിങ്ങൽ, കെഎംസിസി ബഹ്റൈൻ സംസ്ഥാന ട്രഷറർ കെ. പി. മുസ്തഫ, കെഎംസിസി ഹെൽത്ത് വിങ് ചെയർമാൻ അബ്ദുൽ അസീസ്, സംസ്ഥാന നേതാക്കളായ റഫീഖ് തോട്ടക്കര, ഫൈസൽ കോട്ടപ്പള്ളി, അഷ്റഫ് കാട്ടിൽ പീടിക, ഫൈസൽ കണ്ടി താഴെ, സഹീർ കാട്ടാമ്പള്ളി എന്നിവർ ഉൾപ്പെടെ വിവിധ ജില്ലാ ഏരിയ മണ്ഡലം നേതാക്കളും പങ്കെടുത്ത പരിപാടിക്ക് ജില്ലാ നേതാക്കളായ ഷഹീൻ താനാളൂർ, മുജീബ് ആഡ് വെൽ, മഹ്റൂഫ് ആലുങ്കൽ, മൊയ്തീൻ മീനാർകുഴി, ശിഹാബ് പൊന്നാനി ജാസിർ തിരൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് ഉമ്മർ കൂട്ടിലങ്ങാടി സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി റിയാസ് വി. കെ. നന്ദിയും രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!