small icons
small icons

ഭക്ഷണ സുരക്ഷയും വിപണി സ്ഥിരതയും: ബഹ്‌റൈൻ ധനകാര്യ മന്ത്രിയുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തി

New Project (16)

മനാമ: ബഹ്‌റൈൻ ധനകാര്യ, ദേശീയ സാമ്പത്തിക കാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫയുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തി. രാജ്യത്തെ ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തൽ, സപ്ലൈ ചെയിൻ സുഗമമാക്കൽ, പ്രാദേശിക വിപണിയിലെ ഉൽപ്പന്ന ലഭ്യത ഉറപ്പാക്കൽ എന്നിവയുടെ പ്രാധാന്യം കൂടിക്കാഴ്ചയിൽ ചർച്ചയായി.

ബഹ്‌റൈനിലെ റീട്ടെയിൽ മേഖലയ്ക്ക് ലുലു ഗ്രൂപ്പ് നൽകുന്ന സജീവമായ സംഭാവനകളെയും ഉപഭോക്താക്കളുടെ ആവശ്യങ്ങൾ കൃത്യമായി നിറവേറ്റുന്നതിൽ ഗ്രൂപ്പ് വഹിക്കുന്ന പങ്കിനെയും മന്ത്രി പ്രശംസിച്ചു. സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിനും പുതിയ നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും സ്വകാര്യ മേഖല വഹിക്കുന്ന പങ്ക് നിർണ്ണായകമാണെന്ന് മന്ത്രി വ്യക്തമാക്കി. ദേശീയ സാമ്പത്തിക രംഗത്തിന് കരുത്തേകുന്ന റീട്ടെയിൽ മേഖലയ്ക്ക് ആവശ്യമായ എല്ലാ പിന്തുണയും സൗകര്യങ്ങളും ബഹ്‌റൈൻ ഗവൺമെന്റ് തുടർന്നും ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വകാര്യ മേഖലയ്ക്ക് ബഹ്‌റൈൻ ഗവൺമെന്റും ധനകാര്യ മന്ത്രാലയവും നൽകുന്ന നിരന്തരമായ പിന്തുണയ്ക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി നന്ദി രേഖപ്പെടുത്തി. ബഹ്‌റൈന്റെ ഭക്ഷ്യസുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിനും വിപണിയുടെ സുസ്ഥിരത ഉറപ്പുവരുത്തുന്നതിനും ലുലു ഗ്രൂപ്പിന്റെ പൂർണ്ണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!