small icons
small icons

ബഹ്‌റൈൻ കേരളീയ സമാജം മലയാളം പാഠശാലയുടെ പ്രവേശനോത്സവം സെപ്റ്റംബർ 11-ന്; സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് ബഹ്‌റൈനിലെത്തും

New Project (7)

മനാമ: മലയാളം മിഷന്റെ ആദ്യ വിദേശ പഠനകേന്ദ്രമായ ബഹ്‌റൈൻ കേരളീയ സമാജം മലയാളം പാഠശാലയുടെ 2026-27 അധ്യയന വർഷത്തെ ക്ലാസുകൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള പ്രവേശനോത്സവം സെപ്റ്റംബർ 11 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടക്കും.

സാംസ്കാരിക വകുപ്പ് മന്ത്രിയും മലയാളം മിഷൻ വൈസ് ചെയർമാനുമായ പി.സി. വിഷ്ണുനാഥ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും അറിയിച്ചു. സാംസ്കാരിക മന്ത്രിയായി ചുമതലയേറ്റ ശേഷം പി.സി. വിഷ്ണുനാഥ് പങ്കെടുക്കുന്ന ആദ്യ മലയാളം മിഷൻ ചാപ്റ്റർ ചടങ്ങാണിത്.

2011-ൽ പ്രവർത്തനം ആരംഭിച്ച സമാജം പാഠശാല, മലയാളം മിഷന്റെ എല്ലാ കോഴ്‌സുകളും പൂർത്തിയാക്കിയ പഠിതാക്കളുള്ള ഏക വിദേശ പഠനകേന്ദ്രമാണ്. കൂടാതെ, മലയാളം മിഷൻ പത്താംതരം തുല്യതാ കോഴ്‌സായ ‘നീലക്കുറിഞ്ഞി സീനിയർ ഡിപ്ലോമ’ പരീക്ഷ നടന്ന ആദ്യ വിദേശ പഠനകേന്ദ്രം കൂടിയായ സമാജത്തിന്, മികച്ച സാംസ്കാരിക സംഘടനയ്ക്കുള്ള കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ ‘സുഗതാഞ്ജലി പുരസ്കാരവും’ ലഭിച്ചിട്ടുണ്ട്.

ആയിരത്തോളം കുട്ടികൾ മാതൃഭാഷാ പഠനം നടത്തുന്ന പാഠശാലയിൽ 50-ഓളം അധ്യാപകരും 25-ലേറെ ഭാഷാ പ്രവർത്തകരും സന്നദ്ധ സേവനം നടത്തുന്നു. എല്ലാ ആഴ്ചകളിലും തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് ക്ലാസുകൾ നടക്കുക.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 39498114, 38044694, 36045442.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!