small icons
small icons

ഇ-സ്‌കൂട്ടറുകൾക്കും ഇ-സൈക്കിളുകൾക്കും ബഹ്‌റൈനിൽ പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ; നിയമലംഘകർക്കെതിരെ കർശന നടപടി

New Project (9)

മനാമ: ഇലക്ട്രിക് സൈക്കിളുകളും ഇ-സ്‌കൂട്ടറുകളും ഉപയോഗിക്കുന്നതിന് നിയമപരമായ മാനദണ്ഡങ്ങളും സുരക്ഷാ നിബന്ധനകളും നിർബന്ധമാക്കി ബഹ്‌റൈൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. റോഡപകടങ്ങൾ കുറയ്ക്കാനും യാത്രികരുടെയും മറ്റ് കാൽനടയാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് നടപടി.

2026-ലെ 58-ാം നമ്പർ ഉത്തരവ് പ്രകാരം പ്രധാന റോഡുകളിലും പരമാവധി വേഗത മണിക്കൂറിൽ 50 കിലോമീറ്ററിൽ കൂടുതലുള്ള പാതകളിലും ഇ-സ്‌കൂട്ടറുകളും ഇ-സൈക്കിളുകളും ഓടിക്കുന്നത് നിരോധിച്ചു. എമർജൻസി ലൈനുകളിലും വെഹിക്കിൾ ലൈനുകളിലും ഇവ ഉപയോഗിക്കാൻ പാടില്ല.

പ്രധാന നിയമങ്ങളും ഏജ് ലിമിറ്റും:

  • പ്രായപരിധി: 16 വയസ്സിൽ താഴെയുള്ളവർ ഇലക്ട്രിക് സൈക്കിളുകൾ ഉപയോഗിക്കാൻ പാടില്ല. 7 വയസ്സിൽ താഴെയുള്ള കുട്ടികൾ മാതാപിതാക്കളുടെയോ സംരക്ഷകരുടെയോ നേരിട്ടുള്ള മേൽനോട്ടത്തിൽ മാത്രമേ ഇ-സ്‌കൂട്ടറുകൾ ഉപയോഗിക്കാവൂ. നിശ്ചിത പ്രായപരിധിക്ക് താഴെയുള്ള കുട്ടികളെ തനിയെ വാഹനം ഓടിക്കാൻ അനുവദിക്കുന്നത് ലൈസൻസില്ലാത്ത വ്യക്തിക്ക് വാഹനം നൽകുന്നതിന് തുല്യമായി കണ്ട് മാതാപിതാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കും.

  • സുരക്ഷാ ഉപകരണങ്ങൾ: ഇ-സൈക്കിൾ യാത്രക്കാർ നിർബന്ധമായും ഹെൽമറ്റ് ധരിക്കണം. ഇ-സ്‌കൂട്ടർ ഉപയോഗിക്കുന്നവർ ഹെൽമറ്റിനൊപ്പം തോൾ, കൈ, കാൽ എന്നിവയ്ക്കുള്ള സംരക്ഷണ കവചങ്ങളും (Protective Gear) ധരിക്കേണ്ടതുണ്ട്.

  • വേഗപരിധി: ഇ-സൈക്കിളുകളുടെയും ഇ-സ്‌കൂട്ടറുകളുടെയും പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്ററായി പരിപാലിക്കണം.

  • മറ്റ് നിബന്ധനകൾ: വൺവേ തെറ്റിച്ച് വാഹനം ഓടിക്കുന്നതും, അധികമായി ഒരാളെ കയറ്റി യാത്ര ചെയ്യുന്നതും, മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ വാഹനം ഉപയോഗിക്കുന്നതും പൂർണ്ണമായും നിരോധിച്ചു.

ഇ-സ്‌കൂട്ടറുകളെയും ഇ-സൈക്കിളുകളെയും വെറുമൊരു വിനോദോപാധിയായി കാണാതെ ആവശ്യമായ ബോധവൽക്കരണത്തോടെ മാത്രം കുട്ടികൾക്ക് നൽകാൻ കുടുംബങ്ങൾ ശ്രദ്ധിക്കണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് ഓർമ്മിപ്പിച്ചു. നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി ഫീൽഡ് പരിശോധനകൾ ഊർജ്ജിതമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

ശ്രാവണം 2026-ന് സാംസ്കാരിക നിറപ്പകിട്ട്; മന്ത്രി പി. സി. വിഷ്ണുനാഥ് സെപ്റ്റംബർ 11-ന് ബഹ്‌റൈനിലെത്തും – മലയാളം മിഷൻ പ്രവേശനോത്സവവും ‘അരുദ്ര’ മെഗാ തിരുവാതിരയും മന്ത്രി ഉദ്ഘാടനം ചെയ്യും

error: Content is protected !!