small icons
small icons

ബഹ്‌റൈന്റെ ബിസിനസ് ആത്മവിശ്വാസ സൂചികയിൽ റെക്കോർഡ് വളർച്ച; വിദേശ നിക്ഷേപം 1,763 കോടി ദീനാർ കടന്നു, കുവൈത്തും സൗദിയും മുന്നിൽ

bahrain economy

മനാമ: ബഹ്‌റൈനിലെ വാണിജ്യ-വ്യാപാര മേഖലയിൽ വ്യാപാരികൾക്കിടയിലുള്ള ആത്മവിശ്വാസം (Business Confidence Index) തുടർർച്ചയായ മൂന്നാം പാദത്തിലും ഉയർന്നതായി ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി (iGA) വ്യക്തമാക്കുന്നു. 2026-ന്റെ മൂന്നാം പാദത്തിൽ ബിസിനസ് ആത്മവിശ്വാസ സൂചിക 85.39 പോയിന്റിലെത്തി. രണ്ടാം പാദത്തിലെ 85.32 പോയിന്റിൽ നിന്നും ഒന്നാം പാദത്തിലെ 83.08 പോയിന്റിൽ നിന്നുമാണ് ഈ വർദ്ധനവ്.

ബഹ്‌റൈൻ ഓപ്പൺ ഡാറ്റ പോർട്ടലിൽ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം ഈ വർഷം ഇതുവരെ സൂചികയിൽ 2.31 പോയിന്റിന്റെ വളർച്ചയാണുണ്ടായത്. രാജ്യത്തെ സ്വകാര്യ മേഖലയുടെ ഉണർവിനെയും സാമ്പത്തിക വൈവിധ്യവൽക്കരണത്തിനുള്ള വളർച്ചയെയും വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ.

അതേസമയം, 2026-ന്റെ ആദ്യ പാദത്തിൽ ബഹ്‌റൈനിലേക്കുള്ള മൊത്തം വിദേശ നേരിട്ടുള്ള നിക്ഷേപം (FDI) 1,763.7 കോടി ദീനാറായി (17.637 billion BD) ഉയർന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപമാണ് ഇതിൽ സിംഹഭാഗവും (1,262 കോടി ദീനാർ).

പ്രധാന നിക്ഷേപ രാജ്യങ്ങൾ :

  • കുവൈത്ത്: 617 കോടി ദീനാർ (ഒന്നാം സ്ഥാനം)

  • സൗദി അറേബ്യ: 405 കോടി ദീനാർ (രണ്ടാം സ്ഥാനം)

  • യു.എ.ഇ: 168 കോടി ദീനാർ (മൂന്നാം സ്ഥാനം)

  • ലിബിയ: 132 കോടി ദീനാർ (നാലാം സ്ഥാനം)

  • ഇന്ത്യ: 75.74 കോടി ദീനാർ (അഞ്ചാം സ്ഥാനം)

ഖത്തർ, ഒമാൻ, ജപ്പാൻ, തുർക്കി, കേമാൻ ഐലൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളും ബഹ്‌റൈനിൽ വൻതോതിൽ വിദേശ നിക്ഷേപം നടത്തിയ പ്രമുഖ രാജ്യങ്ങളുടെ പട്ടികയിലുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!