small icons
small icons

ബഹ്‌റൈനിൽ ലഹരിമരുന്ന് വേട്ട: 1,16,000 ദിനാറിന്റെ മയക്കുമരുന്നുമായി വനിതയുൾപ്പെടെ 10 പേർ പിടിയിൽ

New Project (6)

മനാമ: സമൂഹത്തെ ലഹരിമരുന്നിന്റെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ആന്റി നാർക്കോട്ടിക്സ് ഡയറക്ടറേറ്റ് നടത്തിയ ഊർജ്ജിത പരിശോധനയിൽ 10 പേർ അറസ്റ്റിൽ. ആറ് വ്യത്യസ്ത കേസുകളിലായി ഒരു വനിതയുൾപ്പെടെ വിവിധ രാജ്യക്കാരായ 10 പ്രതികളെയാണ് സുരക്ഷാ സേന പിടികൂടിയത്.

ഇവരിൽ നിന്ന് ഏകദേശം 14 കിലോഗ്രാം ഭാരമുള്ള വിവിധ തരത്തിലുള്ള ലഹരിമരുന്നുകളും മനോവിഭ്രാന്തിയുണ്ടാക്കുന്ന നിരോധിത മരുന്നുകളും  പിടിച്ചെടുത്തു. പിടിച്ചെടുത്ത മയക്കുമരുന്നുകൾക്ക് വിപണിയിൽ ഏകദേശം 1,16,000 ബഹ്‌റൈൻ ദിനാർ വിലമതിക്കുമെന്ന് അധികൃതർ അറിയിച്ചു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ സമഗ്രമായ അന്വേഷണത്തിലൂടെയാണ് പ്രതികളെ തിരിച്ചറിയുകയും ലഹരിമരുന്ന് ശേഖരത്തോടെ പിടികൂടുകയും ചെയ്തത്. കേസ് തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറാനുള്ള നിയമനടപടികൾ ആരംഭിച്ചു.

ലഹരിമരുന്ന് വിപത്തുകൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ ഏജൻസികളുമായി സഹകരിക്കണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് അഭ്യർത്ഥിച്ചു. ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ 996 എന്ന ഹോട്ട്‌ലൈൻ നമ്പരിലോ 996@interior.gov.bh എന്ന ഇമെയിൽ വിലാസത്തിലോ വിവരം അറിയിക്കണം. വിവരങ്ങൾ നൽകുന്നവരുടെ വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!