small icons
small icons

പ്രവാസി പെൻഷൻ അപാകതകൾ പരിഹരിക്കണം; ഡെപ്യൂട്ടി സ്പീക്കർക്ക് നിവേദനം നൽകി കെ.എം.സി.സി ബഹ്‌റൈൻ

New Project (7)

മനാമ: പ്രവാസി ക്ഷേമനിധിയുമായി ബന്ധപ്പെട്ട വിവിധ അപാകതകൾ പരിഹരിക്കണമെന്നും പെൻഷൻ വിതരണം കൃത്യമാക്കണമെന്നും ആവശ്യപ്പെട്ട് കെ.എം.സി.സി ബഹ്‌റൈൻ, കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ അഡ്വ. ഷാനിമോൾ ഉസ്മാന് നിവേദനം നൽകി. കെ.എം.സി.സി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്‌മാൻ, ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്.

ബഹ്‌റൈൻ കെ.എം.സി.സി ആസ്ഥാനത്ത് നൽകിയ സ്വീകരണ ചടങ്ങിൽ പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾ ഡെപ്യൂട്ടി സ്പീക്കർ വിശദമായി കേൾക്കുകയും, വിഷയത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുമായി ഉടൻ ചർച്ച നടത്തി ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.

വർഷങ്ങളോളം പ്രവാസി ക്ഷേമനിധിയിൽ തുക അടച്ചുവരുന്ന അംഗങ്ങൾക്ക് ചെറിയ കുടിശ്ശികയുടെ പേരിൽ പെൻഷൻ നിഷേധിക്കുന്ന നടപടി പുനഃപരിശോധിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. കുടിശ്ശിക അടച്ചുതീർക്കാൻ അവസരം നൽകി പെൻഷൻ അനുവദിക്കണം. പെൻഷൻ അപേക്ഷകളിൽ മാസങ്ങളോളം നേരിടുന്ന കാലതാമസം ഒഴിവാക്കി ഒന്നോ രണ്ടോ മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാനും, പ്രവാസി ക്ഷേമനിധിയിൽ അംഗത്വം നേടുന്നതിനുള്ള പ്രായപരിധി 60-ൽ നിന്ന് 70 വയസ്സായി ഉയർത്താനും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. കൂടാതെ ചികിത്സാ സഹായം, മരണാനന്തര സഹായം എന്നിവ കാലതാമസമില്ലാതെ ലഭ്യമാക്കണമെന്നും കെ.എം.സി.സി അഭ്യർത്ഥിച്ചു.

ചടങ്ങിൽ സംസ്ഥാന ഭാരവാഹികളായ കെ.പി. മുസ്തഫ, എ.പി. ഫൈസൽ, ഷാഫി പറക്കട്ട, റഫീഖ് തോട്ടക്കര, സലീം തളങ്കര, ഫൈസൽ കണ്ടിതാഴ, അഷ്റഫ് കാട്ടിൽപ്പീടിക, വേൾഡ് കെ.എം.സി.സി സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ, കെ.എം.സി.സി ജില്ലാ-ഏരിയ ഭാരവാഹികൾ, പ്രവർത്തക സമിതി അംഗങ്ങൾ, ഒ.ഐ.സി.സി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!