small icons
small icons

ലോക കേരളസഭ പിരിച്ചുവിട്ട നടപടി സ്വാഗതാർഹം; യു.ഡി.എഫ്. സർക്കാരിന് അഭിനന്ദനങ്ങൾ: ബേസിൽ നെല്ലിമറ്റം

New Project (13)

മനാമ: സാമ്പത്തിക ബാധ്യത വരുത്തിവെച്ചിരുന്ന ലോക കേരളസഭ പിരിച്ചുവിടാനുള്ള യു.ഡി.എഫ്. സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം ഏറെ സ്വാഗതാർഹമാണെന്ന് ബേസിൽ നെല്ലിമറ്റം പ്രസ്താവനയിൽ അറിയിച്ചു. പ്രവാസികളുടെ ക്ഷേമത്തിനായി പുതിയ നയരൂപീകരണം നടത്താനുള്ള യു.ഡി.എഫ്. സർക്കാരിന്റെ തീരുമാനത്തെയും അദ്ദേഹം അഭിനന്ദിച്ചു.

2018-ൽ കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് തുടക്കം കുറിച്ച ലോക കേരളസഭ കൊണ്ട് സാധാരണക്കാരായ പ്രവാസികൾക്ക് യാതൊരുവിധ പ്രയോജനവും ലഭിച്ചിരുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഖജനാവിലെ കോടിക്കണക്കിന് രൂപ ധൂർത്തടിക്കാനുള്ള ഒരു ഉപാധിയായാണ് മുൻ സർക്കാർ ഇതിനെ കണ്ടിരുന്നത്. ഇതുവരെ സംഘടിപ്പിച്ച ലോക കേരളസഭകളിൽ കൈക്കൊണ്ട തീരുമാനങ്ങളൊന്നും പ്രയോഗപഥത്തിൽ എത്തിക്കാൻ സാധിച്ചില്ല.

പ്രവാസികളുടെ സമ്പാദ്യം കൂടി പ്രയോജനപ്പെടുത്തി നാടിനും പ്രവാസികൾക്കും ഉപകാരപ്രദമായ പുതിയ വികസന-നിക്ഷേപ പദ്ധതികൾ ആവിഷ്കരിക്കുന്നതിനായി പ്രത്യേക മന്ത്രിസഭാ ഉപസമിതിക്ക് രൂപം നൽകാനുള്ള സർക്കാരിന്റെ തീരുമാനം പ്രവാസി സമൂഹത്തിന് വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് ബേസിൽ നെല്ലിമറ്റം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!