small icons
small icons

പത്തനംതിട്ടയുടെ വികസനത്തിന് പ്രവാസികളുടെ പിന്തുണ വേണം: അഡ്വ. അബിൻ വർക്കി എം.എൽ.എ; ‘സ്നേഹപൂർവ്വം പത്തനംതിട്ട’ സംഗമം സംഘടിപ്പിച്ചു

New Project (8)

മനാമ: പത്തനംതിട്ട ജില്ല രൂപീകൃതമായി 44 വർഷങ്ങൾ പിന്നിട്ടിട്ടും കാലഘട്ടത്തിന് അനുയോജ്യമായ രീതിയിൽ വികസനരംഗത്ത് മുന്നേറാൻ സാധിച്ചില്ലെന്നും, നാടിന്റെ വികസനത്തിനായി പ്രവാസി സമൂഹം നിക്ഷേപങ്ങളുമായി മുന്നോട്ടുവരണമെന്നും ആറന്മുള എം.എൽ.എ അഡ്വ. അബിൻ വർക്കി ആവശ്യപ്പെട്ടു. ഒ.ഐ.സി.സി (OICC) പത്തനംതിട്ട ജില്ലാ കമ്മിറ്റി ഇന്ത്യൻ ക്ലബ്ബിൽ സംഘടിപ്പിച്ച ‘സ്നേഹപൂർവ്വം പത്തനംതിട്ട’ എന്ന സാംസ്‌കാരിക സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ജില്ലയിൽ മുൻപെങ്ങുമില്ലാത്ത വിധമുള്ള ഐക്യമാണ് കോൺഗ്രസിനും യു.ഡി.എഫിനും തിളക്കമാർന്ന തിരിച്ചുവരവ് സാധ്യമാക്കിയതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. പ്രവാസി ഇൻഷുറൻസ് പ്രീമിയത്തിലുണ്ടായ വർദ്ധനവ് പിൻവലിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല, മാരാമൺ, ചെറുകോൽപുഴ, പരുമല, മഞ്ഞനിക്കര എന്നീ തീർത്ഥാടന കേന്ദ്രങ്ങളും ഗവി, കോന്നി ആനക്കൂട് എന്നീ ഇക്കോ ടൂറിസം കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്ന പത്തനംതിട്ടയ്ക്ക് ടൂറിസം രംഗത്ത് വൻ സാധ്യതയാണുള്ളതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. ടൂറിസം മേഖലയിൽ പ്രവാസികൾ നിക്ഷേപം നടത്തിയാൽ അത് അവർക്ക് സുരക്ഷിതമായ വരുമാനവും നാടിന് വികസനവുമാകുമെന്ന് യോഗം വിലയിരുത്തി.

ഒ.ഐ.സി.സി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അലക്‌സ് മഠത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം ആമുഖ പ്രഭാഷണവും, ജോൺസൺ ടി. തോമസ് സ്വാഗതവും, ശോഭ സജി നന്ദിയും പറഞ്ഞു. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ബിനു കുന്നന്താനം, ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, മനു മാത്യു തുടങ്ങി സാമൂഹിക രംഗത്തെ പ്രമുഖർ ആശംസകൾ നേർന്നു. ചടങ്ങിൽ പ്രമുഖ വ്യവസായികളായ ജോൺസൺ കല്ലുവിളയിൽ, എബ്രഹാം തോമസ് എന്നിവരെയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!