small icons
small icons

ഓണപ്പെരുമ തൊട്ടറിഞ്ഞ് പ്രവാസലോകം; ബഹ്‌റൈൻ പ്രതിഭയുടെ ‘ഓണവിരുന്ന് 2K26’ പ്രൗഢഗംഭീരമായി

New Project (2)

മനാമ: പ്രവാസി മലയാളികൾക്ക് നാടിന്റെ ഗൃഹാതുരത്വവും ആഘോഷ നിമിഷങ്ങളും സമ്മാനിച്ച് ബഹ്‌റൈൻ പ്രതിഭ റിഫ മേഖലയുടെ നേതൃത്വത്തിൽ ‘ഓണവിരുന്ന് 2K26’ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. അധാരി പാർക്ക് പാർട്ടി ഹാളിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ നാടൻ വിഭവങ്ങൾ നിരന്ന വിപുലമായ ഓണസദ്യയായിരുന്നു പ്രധാന ആകർഷണം. ബഹ്‌റൈനിലെ സാംസ്‌കാരിക, സാമൂഹിക, കലാ രംഗങ്ങളിലെ പ്രമുഖരും വിവിധ സംഘടനാ പ്രതിനിധികളും ഉൾപ്പെടെ 1600-ഓളം പ്രവാസികളാണ് സദ്യയിൽ പങ്കുചേർന്നത്.

പഞ്ചവാദ്യവും ചെണ്ടമേളവും മാവേലി മന്നന്റെ സാന്നിധ്യവും ചേർന്ന അന്തരീക്ഷത്തിൽ നടന്ന ആഘോഷ പരിപാടികളിൽ, റിഫ മേഖല ‘സ്വരലയ’യുടെ നേതൃത്വത്തിൽ നടത്തുന്ന ‘പാടിയും പറഞ്ഞും’ പരിപാടിയുടെ നാലാം എപ്പിസോഡ് വേദിയിൽ അരങ്ങേറി. ഫ്ലൂട്ട് ഇൻസ്ട്രുമെന്റൽ മ്യൂസിക്, ഗാനമേള, മനോഹരമായ നൃത്തങ്ങൾ, വിവിധതരം ഗെയിമുകൾ എന്നിവ ചടങ്ങിന് മാറ്റുകൂട്ടി.

റേഡിയോ സുനോ ടീമിന്റെ സാന്നിധ്യവും കാണികൾക്കായി ഒരുക്കിയ ‘ഷോ യുവർ ടാലന്റ്’ പരിപാടിയും ‘പാട്ടുറുമാൽ’ വിജയികളുടെ പ്രകടനവും കാണികളെ ആവേശത്തിലാക്കി. പങ്കെടുത്തവർക്കായി പ്രത്യേക ഫോട്ടോ കോർണറും സജ്ജീകരിച്ചിരുന്നു.

ചടങ്ങിൽ പ്രതിഭ മുഖ്യ രക്ഷാധികാരി ബിനു മണ്ണിൽ, ജനറൽ സെക്രട്ടറി സുലേഷ് വി. കെ., പ്രസിഡന്റ് മഹേഷ്‌ കെ. വി., രക്ഷാധികാരി സമിതി അംഗങ്ങളായ സുബൈർ കണ്ണൂർ, പി. ശ്രീജിത്ത്‌, എൻ. കെ. വീരമണി, ലിവിൻ കുമാർ എന്നിവരും ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള, സെക്രട്ടറി വർഗീസ് കാരക്കൽ, ട്രഷറർ വർഗീസ് ജോർജ്ജ്, സാഹിത്യ വിഭാഗം സെക്രട്ടറി ബിനു കരുണാകരൻ, നവകേരള കോർഡിനേഷൻ സെക്രട്ടറി ജേക്കബ് മാത്യു, നവകേരള പ്രസിഡന്റ് രാജ്കൃഷ്ണൻ, എൻ.എസ്.എസ്. പ്രസിഡന്റ് രാജേഷ് നമ്പ്യാർ, സെക്രട്ടറി ബിന്ദു ആർ. നായർ, ഗുരുദേവ സോഷ്യൽ സൊസൈറ്റി ചെയർമാൻ സനീഷ് കുറുമുള്ളിൽ, സെക്രട്ടറി ബിനുരാജ് രാജൻ, ഒ.ഐ.സി.സി. നേതാക്കളായ ബിനു കുന്നന്താനം, ഗഫൂർ ഉണ്ണിക്കുളം തുടങ്ങി വിവിധ സാമൂഹിക-സാംസ്കാരിക സംഘടനാ നേതാക്കളും മാധ്യമ പ്രതിനിധികളും പങ്കെടുത്തു.

സംഘാടക സമിതി ചെയർമാൻ ഷിജു പിണറായി, ജനറൽ കൺവീനർ ജയേഷ് വി. കെ., പ്രതിഭ റിഫ മേഖല സെക്രട്ടറി ബാബു വി. ടി., മേഖല പ്രസിഡന്റ് രഞ്ജു ഹരീഷ് എന്നിവരുടെ നേതൃത്വത്തിൽ സംഘാടക സമിതിയും മേഖല, യൂണിറ്റ് കമ്മിറ്റി അംഗങ്ങളുമാണ് പരിപാടികൾ ഏകോപിപ്പിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!