small icons
small icons

172-ാമത് ശ്രീനാരായണ ഗുരു ജയന്തി ആഘോഷം: “ട്രിബ്യൂട്ട് ടു ബഹ്‌റൈൻ” സാംസ്‌കാരിക സമ്മേളനം പ്രൗഢജ്ജ്വലമായി സമാപിച്ചു

New Project (31)

മനാമ: ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയും (SNCS) ഗുരുസേവാ സമിതി – ബഹ്റൈൻ ബില്ലവാസും സംയുക്തമായി സംഘടിപ്പിച്ച “ട്രിബ്യൂട്ട് ടു ബഹ്റൈൻ: ദ കോൺഫ്ലുവൻസ് ഓഫ് കൾച്ചേഴ്സ് – ദ സ്പിരിറ്റ് ഓഫ് ഹ്യൂമാനിസം” സാംസ്കാരിക സമ്മേളനം ഒക്ടോബർ 9 വെള്ളിയാഴ്ച ബഹ്റൈൻ കേരളീയ സമാജം (BKS) ഓഡിറ്റോറിയത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു. 1,200-ലധികം കാണികൾ പങ്കെടുത്ത മഹാസമ്മേളനം പ്രവാസി സമൂഹത്തിന്റെ വലിയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

പത്മശ്രീ ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികളുടെ അനുഗ്രഹ പ്രഭാഷണത്തോടും ഭദ്രദീപം തെളിയിച്ചുള്ള ഉദ്ഘാടനത്തോടും കൂടിയാണ് ചടങ്ങുകൾക്ക് തുടക്കമായത്. ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡർ ഡോ. പ്രദീപ് സിംഗ് രാജ്പുരോഹിത് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. മുൻ കേന്ദ്രമന്ത്രിയും കർണാടക കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ ബി. കെ. ഹരിപ്രസാദ്, ചാണ്ടി ഉമ്മൻ എം.എൽ.എ, യൂണികോ പ്രതിനിധി വി. ജയശങ്കർ, ദേവ്ജി ഗ്രൂപ്പ് പ്രതിനിധി മഹേഷ് ദേവ്ജി എന്നിവർ വിശിഷ്ടാതിഥികളായി സംബന്ധിച്ചു.

വിവിധ മേഖലകളിൽ സ്തുത്യർഹമായ സംഭാവനകൾ നൽകിയ പ്രമുഖ വ്യക്തിത്വങ്ങൾക്ക് ചടങ്ങിൽ വെച്ച് അവാർഡുകൾ വിതരണം ചെയ്തു:

  • ശ്രീനാരായണ ഗുരു എക്സലൻസ് അവാർഡ് 2026: ശ്രീ ഗോകുലം ഗോപാലൻ

  • ശ്രീനാരായണ ഗുരു കർമ്മശ്രേഷ്ഠ അവാർഡ് 2026: ശ്രീ കെ. ജി. ബാബുരാജൻ

  • ശ്രീനാരായണ ഗുരു ഹ്യൂമാനിറ്റേറിയൻ അവാർഡ് 2026: ശ്രീ പമ്പാവാസൻ നായർ

  • ശ്രീനാരായണ ഗുരു സോഷ്യൽ സർവീസ് അവാർഡ് 2026: ശ്രീ വി. ജയശങ്കർ

കൂടാതെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ തിളങ്ങിയ ഫത്താറാം ചന്ദേലിയ, അശോക് കുമാർ, ബിശ്വാസ് കൃഷ്ണ നാരായണൻ, അമ്പലത്തറ രാജൻ എന്നിവരെയും ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു.

സമ്മേളനത്തിന് ശേഷം പ്രശസ്ത പിന്നണി ഗായകരായ ലിബിൻ സക്കറിയ, കീർത്തന എസ്. കെ എന്നിവർ നയിച്ച “മ്യൂസിക്കൽ നൈറ്റ്” ഗാനമേള സദസ്സിന് സംഗീതവിരുന്നേകി. പരിപാടി വലിയ വിജയമാക്കി തീർത്ത മുഴുവൻ പ്രവാസി സമൂഹത്തിനും സംഘാടകർ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!