small icons
small icons

പ്രവാസി ജീവനക്കാരുടെ വർക്ക് പെർമിറ്റ് ഫീസ് വർദ്ധിപ്പിക്കില്ല; പാർലമെന്റ് നിർദ്ദേശം തള്ളി ബഹ്റൈൻ സർക്കാർ

expats deported

മനാമ: ബഹ്റൈനൈസേഷൻ ക്വാട്ടയ്ക്ക് പുറമെ വിദേശ ജീവനക്കാരെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് ശമ്പളത്തിന് ആനുപാതികമായി ഉയർന്ന വർക്ക് പെർമിറ്റ് ഫീസ് ഏർപ്പെടുത്തണമെന്ന പാർലമെന്റിന്റെ അടിയന്തര നിർദ്ദേശം തള്ളി സർക്കാർ. നിലവിൽ ഈടാക്കുന്ന 500 ദിനാറിന് പകരം ജീവനക്കാരുടെ ശമ്പളത്തിനനുസരിച്ച് 500 മുതൽ 2,500 ദിനാർ വരെ ഫീസ് ഈടാക്കാനായിരുന്നു നിർദ്ദേശം. എന്നാൽ ഇത്തരം നിബന്ധനകൾ ശമ്പളക്കണക്കുകളിൽ തട്ടിപ്പുകൾക്കും ക്രമക്കേടുകൾക്കും ഇടയാക്കുമെന്നും പെർമിറ്റ് നടപടികൾ വൈകിപ്പിക്കുമെന്നും സർക്കാർ വ്യക്തമാക്കി.

പാർലമെന്റ് ആൻഡ് ശൂറാ കൗൺസിൽ കാര്യ മന്ത്രി ഗാനിം അൽ ബുഐനൈനാണ് പാർലമെന്റിൽ സർക്കാറിന്റെ ഔദ്യോഗിക നിലപാട് അറിയിച്ചത്. നിലവിലെ ഇലക്ട്രോണിക് സംവിധാനം വഴി കൃത്യമായും സുതാര്യമായും ബഹ്റൈനൈസേഷൻ തോത് നിരീക്ഷിക്കാൻ സാധിക്കുന്നുണ്ട്. വർക്ക് പെർമിറ്റ് അപേക്ഷ സമർപ്പിക്കുമ്പോൾ ജീവനക്കാരന്റെ ശമ്പളം കൃത്യമായി പരിശോധിക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണ്. ഫീസ് കുറയ്ക്കുന്നതിനായി തൊഴിലുടമകൾ യഥാർത്ഥ ശമ്പളത്തേക്കാൾ കുറഞ്ഞ തുകയോ തെറ്റായ തസ്തികകളോ കാണിക്കാൻ ഇത് ഇടയാക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

മറ്റ് പ്രധാന അറിയിപ്പുകൾ:

  • ലേബർ മാർക്കറ്റ് പഠനങ്ങളും ഉപരിപഠനവും: തൊഴിൽ വിപണിക്ക് അനുയോജ്യമായ ഉന്നതവിദ്യാഭ്യാസം ഉറപ്പാക്കാൻ നാല് വർഷത്തിലൊരിക്കൽ പ്രത്യേക പഠനം നടത്തണമെന്ന നിർദ്ദേശം നിലവിലെ സംവിധാനങ്ങൾ വഴി നടപ്പിലാക്കുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു. ഉന്നതവിദ്യാഭ്യാസ കൗൺസിൽ, ലേബർ മന്ത്രാലയം, തംകീൻ എന്നിവയുടെ നേതൃത്വത്തിൽ ബിരുദധാരികളുടെ തൊഴിൽക്ഷമതയും വിപണി ആവശ്യങ്ങളും നിരന്തരം വിലയിരുത്തുന്നുണ്ട്.

  • തംകീൻ വേതന പിന്തുണ: തംകീന്റെ വേതന പിന്തുണ തുക തൊഴിലുടമകൾക്ക് നൽകാതെ ജീവനക്കാർക്ക് നേരിട്ട് നൽകണമെന്ന നിർദ്ദേശവും സർക്കാർ നിരസിച്ചു. ബാങ്ക് മുഖേന ജീവനക്കാർക്ക് കൃത്യമായി ശമ്പളം ലഭിച്ചു എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് തംകീൻ തൊഴിലുടമകൾക്ക് തുക കൈമാറുന്നത്.

  • താത്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ: ആരോഗ്യ, തൊഴിൽ, വിവര സാങ്കേതിക മന്ത്രാലയങ്ങൾക്ക് കീഴിലോ ഗവൺമെന്റ് ആശുപത്രികളിലോ പ്രൈമറി ഹെൽത്ത് സെന്ററുകളിലോ താത്കാലിക കരാറുകളിൽ ജീവനക്കാരില്ലെന്ന് സർക്കാർ വ്യക്തമാക്കി. വഖഫ് ഡയറക്ടറേറ്റുകൾക്ക് കീഴിലുള്ള തസ്തികകളിൽ ഒഴിവുകൾക്കും ബജറ്റിനും വിധേയമായി കരാർ ജീവനക്കാരെ ക്രമപ്പെടുത്തുന്ന നടപടികൾ പുരോഗമിക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!