small icons
small icons

ഗൾഫ് കപ്പ് നാടൻ പന്ത് കളി മത്സരത്തിൽ കുവൈറ്റിനെ വീഴ്ത്തി ബി.കെ.എൻ.ബി.എഫ് ബഹ്‌റൈന് കിരീടം; മുതിർന്ന താരങ്ങളെ ആദരിച്ചു

New Project (47)

മനാമ: ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ അൽ അഹലി ക്ലബ്ബ് ഫ്ലഡ്‌ലൈറ്റ് മൈതാനിയിൽ വെച്ച് നടന്ന ആവേശകരമായ ഗൾഫ് കപ്പ് നാടൻ പന്ത് കളി മത്സരത്തിൽ കെ.കെ.എൻ.ബി.എഫ് കുവൈറ്റിനെ പരാജയപ്പെടുത്തി ബി.കെ.എൻ.ബി.എഫ് ബഹ്‌റൈൻ ചാമ്പ്യന്മാരായി. വിജയികളായ ബഹ്‌റൈൻ ടീമിനും റണ്ണേഴ്‌സ് അപ്പായ കുവൈറ്റ് ടീമിനും ആകർഷകമായ ട്രോഫികളും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു.

നാടൻ പന്ത് കളി രംഗത്തെ കായിക പ്രതിഭകളെയും മുതിർന്ന താരങ്ങളായ കുവൈറ്റ് ടീമിലെ സഖറിയാ കായംകുളം, സാമിൻ എന്നിവരെയും ചടങ്ങിൽ ബി.കെ.എൻ.ബി.എഫ് പ്രത്യേകമായി ആദരിച്ചു.

വ്യക്തിഗത പുരസ്‌കാരങ്ങൾ:

  • 🏆 ടൂർണമെന്റിലെ മികച്ച കളിക്കാരൻ: വിനു (BKNBF ബഹ്‌റൈൻ)

  • 🦶 മികച്ച കാലടിക്കാരൻ: വിനു (BKNBF ബഹ്‌റൈൻ)

  • ✋ മികച്ച കൈവെട്ടുകാരൻ: ജിത്തു (KKNBF കുവൈറ്റ്)

  • 🚀 മികച്ച പൊക്കിവെട്ടുകാരൻ: അനന്തു (KKNBF കുവൈറ്റ്)

  • 🤾 മികച്ച പിടുത്തക്കാരൻ: റിന്റോ (BKNBF ബഹ്‌റൈൻ)

സമാപന സഭയിലും അവാർഡ് ദാന ചടങ്ങിലും കോന്നി എം.എൽ.എ അഡ്വ. കെ.യു. ജനീഷ് കുമാർ, ആറന്മുള എം.എൽ.എ അഡ്വ. അബിൻ വർക്കി, ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളി വികാരി വന്ദ്യ സ്ലീബാ പോൾ കോറെപ്പിസ്‌ക്കോപ്പ വട്ടവേലിൽ, ഇടവക സെക്രട്ടറി ബെന്നി പി. മാത്യു, ഒ.ഐ.സി.സി (OICC) ദേശീയ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ബഹ്‌റൈൻ പ്രതിഭ രക്ഷാധികാരി ബിനു മണ്ണിൽ, ബോബി പാറയിൽ, ബിനു കുന്നന്താനം, മനു മാത്യു തുടങ്ങിയ പ്രമുഖർ സംബന്ധിച്ച് പ്രവാസ ലോകത്ത് തനത് കായിക വിനോദങ്ങളെ സംരക്ഷിക്കുന്ന സംഘാടകരെ പ്രശംസിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

റെസ്റ്റോറന്റ് മെനുകളിൽ കലോറി-അലർജി വിവരങ്ങൾ നിർബന്ധമാക്കാൻ ഒരുങ്ങി ബഹ്‌റൈൻ; പാലിക്കാത്ത സ്ഥാപനങ്ങൾക്ക് 3,000 ദിനാർ വരെ പിഴയും കർശന ശിക്ഷയും; ഷൂറ കൗൺസിലിൽ നിയമ ഭേദഗതി സമർപ്പിച്ചു

error: Content is protected !!