small icons
small icons

ബഹ്‌റൈൻ ഡോക്ടേഴ്‌സ് ദിനത്തിൽ 50-ലധികം സ്വദേശി ഡോക്ടർമാരെ ആദരിച്ച് അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പ്

New Project (51)

മനാമ: ദേശീയ ഡോക്ടേഴ്‌സ് ദിനാഘോഷത്തിന്റെ ഭാഗമായി തങ്ങളുടെ മെഡിക്കൽ നെറ്റ്‌വർക്കിൽ സേവനമനുഷ്ഠിക്കുന്ന 50-ലധികം വരുന്ന ബഹ്‌റൈനി ഡോക്ടർമാരെയും വിദഗ്ധരെയും അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പ് ആദരിച്ചു. രാജ്യത്തെ ആരോഗ്യ മേഖലയ്ക്ക് സ്വദേശി ഡോക്ടർമാർ നൽകുന്ന സമാനതകളില്ലാത്ത സംഭാവനകളെയും അർപ്പണബോധത്തെയും മുൻനിർത്തി മുഹറഖ് അൽ ഹിലാൽ ശാഖയിലെ സെലിബ്രേഷൻ ഹാളിലായിരുന്നു പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചത്.

അൽ ഹിലാലിന്റെ 11 ശാഖകളിൽ നിന്നുള്ള പ്രമുഖ ബഹ്‌റൈനി ഡോക്ടർമാർ പങ്കെടുത്ത സന്ദേശപ്രദമായ ചടങ്ങിൽ ഗ്രൂപ്പ് സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ, ബിസിനസ്സ് ആൻഡ് സ്ട്രാറ്റജി വൈസ് പ്രസിഡന്റ് ആസിഫ് മുഹമ്മദ് എന്നിവർ സംബന്ധിച്ചു. ബാരിയാട്രിക് സർജറി കൺസൾട്ടന്റും മെഡിക്കൽ സർവീസസ് ഗ്രൂപ്പ് ഹെഡുമായ ഡോ. ആമിർ അൽ ദെറാസി, കൺസൾട്ടന്റ് യൂറോളജിസ്റ്റ് ഡോ. മുഹമ്മദ് അൽ അലവി, കൺസൾട്ടന്റ് പീഡിയാട്രീഷ്യൻ ഡോ. ഹുദ അൽ അൻസാരി, എമർജൻസി മെഡിസിൻ കൺസൾട്ടന്റ് ഡോ. നബീൽ മുഹമ്മദ് ബസ്തവിസി, സൽമാബാദ് ശാഖാ മെഡിക്കൽ ഡയറക്ടർ ഡോ. ബുഷ്‌റ അൽ ഷറഫ് എന്നിവരുൾപ്പെടെ ഗ്രൂപ്പിലെ മുതിർന്ന ഡോക്ടർമാർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഡോക്ടർമാർക്ക് പ്രത്യേക ഉപഹാരങ്ങളും ആദരവും നൽകിയതിനോടൊപ്പം, ക്യു.ആർ കോഡുകൾ വഴി രോഗികൾ ഡോക്ടർമാർക്കായി അയച്ച തത്സമയ കൃതജ്ഞതാ സന്ദേശങ്ങൾ ഉൾപ്പെടുത്തിയ കത്തുകൾ കൈമാറിയത് പരിപാടിയെ ഏറെ വികാരഭരിതമാക്കി. സമൂഹത്തിലെ ജനങ്ങളുടെ വിശ്വാസമാണ് അൽ ഹിലാലിന്റെ നട്ടെല്ലെന്നും സ്വദേശി മെഡിക്കൽ പ്രതിഭകൾക്ക് അർഹമായ അംഗീകാരം നൽകുന്നത് ഗ്രൂപ്പിന്റെ ഉത്തരവാദിത്തമാണെന്നും സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ, ആസിഫ് മുഹമ്മദ്, ഡോ. ആമിർ അൽ ദെറാസി എന്നിവർ ചടങ്ങിൽ അഭിപ്രായപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

റെസ്റ്റോറന്റ് മെനുകളിൽ കലോറി-അലർജി വിവരങ്ങൾ നിർബന്ധമാക്കാൻ ഒരുങ്ങി ബഹ്‌റൈൻ; പാലിക്കാത്ത സ്ഥാപനങ്ങൾക്ക് 3,000 ദിനാർ വരെ പിഴയും കർശന ശിക്ഷയും; ഷൂറ കൗൺസിലിൽ നിയമ ഭേദഗതി സമർപ്പിച്ചു

error: Content is protected !!