മനാമ: ബഹ്‌റൈനിലെ പ്രവാസി കായികപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന, മൊബൈൽ മാർക്കറ്റ് മനാമ സംഘടിപ്പിക്കുന്ന ‘ഫുട്ബോൾ പ്രീമിയർ ലീഗ് സീസൺ 3 – 2026’ ഡിസംബർ 3, 10 തീയതികളിലായി യുവെന്റസ് ഗ്രൗണ്ടിൽ വെച്ച് നടക്കും.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ഡിസംബർ 3-ന് കെ.എഫ്.എ പ്രസിഡന്റ് സലാം നിർവ്വഹിക്കും. ഉദ്ഘാടന ദിവസത്തിൽ ആവേശകരമായ ലീഗ് മത്സരങ്ങളാണ് നടക്കുക. തുടർന്ന് ഡിസംബർ 10-ന് സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ അരങ്ങേറും.
ടൂർണമെന്റിൽ മാറ്റുരയ്ക്കുന്ന ആറ് ടീമുകൾ:
-
മനാമ ടസ്‌കേഴ്സ്
-
മനാമ ടൈഗേഴ്സ്
-
എൽ.കെ എഫ്.സി മനാമ
-
എഫ്.സി ബഹ്‌റൈൻ
-
യുണൈറ്റഡ് മനാമ എഫ്.സി
-
കോർഗ് വാരിയേഴ്സ് എഫ്.സി
ടൂർണമെന്റിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും, ഇത്തവണത്തെ സീസൺ മുൻവർഷങ്ങളേക്കാൾ കൂടുതൽ മത്സരാത്മകവും ആവേശകരവുമാകുമെന്നും സംഘാടകർ അറിയിച്ചു.









