ദാറുല്‍ ഈമാന്‍ കേരള വിഭാഗം ‘ബയാനേ ഖുര്‍ആന്‍’ പഠന പദ്ധതിക്ക് റിഫയില്‍ തുടക്കമായി

മനാമ: പൊതു ജനങ്ങള്‍ക്ക് ഖുര്‍ആന്‍ ആശയങ്ങളും സന്ദേശങ്ങളും എത്തിക്കുന്നതിന്റെ ഭാഗമായി ദാറുല്‍ ഈമാന്‍ കേരള വിഭാഗം ആവിഷ്കരിച്ച ‘ബയാനേ ഖുര്‍ആന്‍’ പഠന പദ്ധതിക്ക് റിഫ ഏരിയയില്‍ തുടക്കമായി. വെസ്റ്റ് റിഫ ദിശ സെന്‍ററില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ ദാറുല്‍ ഈമാന്‍ കേരള വിഭാഗം എക്സിക്യൂട്ടീവ് അംഗം എ. അഹ്മദ് റഫീഖ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.ജമാല്‍ നദ്വി ഇരിങ്ങല്‍ ‘ഖുര്‍ആന്‍ പഠനത്തിെൻറ പ്രാധാന്യം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. സാജിദ് നരിക്കുനിയുടെ അധ്യക്ഷത വഹിച്ച പരിപാടിയില്‍ മൂസ. കെ ഹസന്‍ സ്വാഗതവും അബ്ദുല്‍ ഹഖ് നന്ദിയും പറഞ്ഞു. എല്ലാ ചൊവ്വാഴ്ച്ചകളിലും രാത്രി 8.45 മുതല്‍ ക്ലാസുകള്‍ നടക്കുമെന്ന് കോര്‍ഡിനേറ്റര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 33373214 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.