bahrainvartha-official-logo
Search
Close this search box.

വീ കെയർ ഫൌണ്ടേഷൻ ബീഹാർ സ്വദേശിക്കു ചികിത്സ ധനസഹായം നൽകി

we

മനാമ: സൽമാനിയ ഹോസ്പിറ്റലിൽ ടി. ബി രോഗ ബാധിതനായി ചികിത്സയിലായിരുന്ന ശ്രീ. സുമൻ ദേവിനാണ് വീ കെയർ ഫൌണ്ടേഷൻ സഹായം നൽകിയത്. ദീർഘനാളായി ചികിത്സയിലായിരുന്ന സുമൻ, സൽമാനിയ ഹോസ്പിറ്റലിലെ നഴ്സുമാരുടെ കാരുണ്യത്തിലാണ് കഴിഞ്ഞിരുന്നത്. ടിയാന്റെ നിസ്സഹായാവസ്ഥ ശ്രദ്ധയിൽപെടുത്താൻ നഴ്സുമാർ വീ കെയർ ഭാരവാഹികളെ ബന്ധപ്പെട്ടതിനെ തുടർന്ന്, അംഗങ്ങളുടെയും, സുമനസ്സുകളുടെയും സഹായ സഹകരണത്തോടെ സഹായധനം സ്വരൂപിക്കാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വീ കെയർ ഫൌണ്ടേഷൻ പ്രസിഡന്റ് ശ്രീ. റെജി വർഗീസും, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീ. ദേവൻ എന്നിവർ സൽമാനിയ ഹോസ്പിറ്റലിൽ ടിയാനെ സന്ദർശിക്കുകയും, സഹായധനം കൈമാറുകയും ചെയ്തു. തന്റെ ചികിത്സക്ക് സഹായം നൽകിയ ഹോസ്പിറ്റലിലെ ജീവനക്കാർക്കും, ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകരോടുമുള്ള അകമഴിഞ്ഞ നന്ദിയും കടപ്പാടും തദ്ദവസരത്തിൽ സുമൻ പ്രകടിപ്പിക്കുകയുണ്ടായി. പ്രസ്തുത പ്രവർത്തനത്തിൽ സഹകരിച്ച നല്ലവരായ ഏല്ലാവർക്കും പ്രസിഡന്റ് റെജി വർഗീസ് നന്ദി രേഖപെടുത്തിയതിനോടൊപ്പം, തുടർന്നും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!