എം.ഇ.എം – ബി.ഡി.കെ മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

മനാമ: മിഡിൽ ഈസ്റ്റ്‌ മെഡിക്കൽ സെന്ററും (എം.ഇ. എം) ബ്ലഡ് ഡോനോർസ് കേരള (ബി.ഡി.കെ) ബഹ്‌റൈൻ ചാപ്റ്ററും സംയുകതമായി, ഹിദ്ദിൽ തൊഴിലാളികൾ ഒന്നിച്ചു താമസിക്കുന്ന ഭാഗത്ത് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് അഞ്ഞൂറോളം ആളുകൾക്ക് പ്രയോജനപ്പെട്ടു. എം.ഇ. എം ഇന്റെർണൽ മെഡിസിൻ സ്പെഷ്യലിസ്റ് ഡോ: നന്ദ കുമാർ, പ്രിവന്റീവ് ഡെന്റിസ്റ്റ് ഡോ: ജൈസ് ജോയ്, ജനറൽ പ്രാക്റ്റീഷനർമാരായ ഡോ: നൗഷർ എം. ലബീബ്, ഡോ: വക്കാസ് അക്തർ, ഡോ: ദിവ്യ ദേവ് എന്നിവർ ക്യാമ്പിൽ എത്തിച്ചേർന്നവരെ പരിശോധിച്ചു. പ്രാഥമിക ഷുഗർ, പ്രെഷർ, പല്ലിന്റെ പരിശോധനകൾ എന്നിവയും മരുന്നും നൽകി.

ബി. ഡി. കെ. രക്ഷാധികാരി ഡോ: പി. വി. ചെറിയാൻ മെഡിക്കൽ ക്യാമ്പ് ഉത്ഘാടനം ചെയ്തു. എം. ഇ. എം ഹിദ്ദ്‌ ഇൻ ചാർജ് ഡോ: ജൈസ് ജോയ്‌ സ്വാഗതവും , ബി. ഡി. കെ. ചെയർമാൻ കെ. ടി. സലിം നന്ദിയും പറഞ്ഞു. എം. ഇ . എം. ഓപ്പറേഷൻ മാനേജർ രതീഷ് മുരളി, മാർക്കറ്റിംഗ് പ്രതിനിധികളായ ആകാശ് ആർ. മുരളി, ഹാവ്‌റ, നഴ്സിംഗ് സൂപ്രണ്ട് മേരി സ്കറിയ ബി. ബി.കെ. കെ.പ്രസിഡന്റ് ഗംഗൻ തൃക്കരിപ്പൂർ, ജനറൽ സെക്രട്ടറി റോജി ജോൺ ട്രെഷറർ ഫിലിപ്പ് വർഗീസ്, വൈസ്പ്രസിഡന്റ് സുരേഷ് പുത്തൻവിളയിൽ ജോയിന്റ് സെക്രട്ടറി രമ്യ ഗിരീഷ്, മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ രാജേഷ് പന്മന, അശ്വിൻ, ഗിരീഷ്‌പിള്ള , സുനിൽ, ഗിരീഷ്‌, സാബു അഗസ്റ്റിൻ, മിഥുൻ എന്നിവർ നേതൃത്വം നൽകി.