പീപ്പിൾസ് ഫോറം ബഹ്‌റൈൻ, സൗജന്യ മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തതാലും സംഘാടന മികവാലും ശ്രദ്ധേയമായി

മനാമ: പീപ്പിൾസ് ഫോറം ബഹ്‌റൈൻ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തതാലും, സംഘടനാമികവാലും ശ്രദ്ധേയമായി. പീപ്പിൾസ് ഫോറം പ്രസിഡന്റ് ജെ.പി ആസാദിന്റെ അദ്ധ്യക്ഷതയിൽ അൽ ഹിലാലിന്റെ അദിലിയാ ബ്രാഞ്ചിൽ വച്ചു നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഉൽഘാടനം ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് അംഗം അജയകൃഷ്ണൻ നിർവഹിച്ചു. അൽഹിലാൽ അദിലിയാ ബ്രാഞ്ച് ഹെഡ് ലിജോ ചാലയ്ക്കൽ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് പ്യാരിലാൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

EYE & ENT പരിശോധന, ന്യൂറോളജി, ഗൈനക്കോളജി, പീഡിയാട്രിക്ക് എന്നിവയടക്കം പ്രവാസികൾ അനുഭവിക്കുന്ന എല്ലാവിധ ആരോഗ്യ പ്രശ്നങ്ങളും ഉൾപ്പെടുത്തി എട്ട് ഡോക്ടർമാരുടെ സൗജന്യ പരിശോധനയും, ബ്ലഡ് പ്രഷർ,ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, വൃക്ക, കരൾ ( SGPT & Creatinine ) പരിശോധനയുമടക്കം വളരെ മികച്ച രീതിയിൽ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിൽ 360ൽ പരം പേർ പങ്കെടുത്തു.

ക്യാമ്പിൽ പങ്കെടുത്തവർക്ക് ഇന്നേ ദിവസം മുതൽ 15 ദിവസത്തേക്ക് സൗജന്യമായി ഡോക്ടർ കൺസൾട്ടിംഗ് നടത്തുവാൻ സാധിക്കുന്നതായിരിക്കും. കൂടാതെ ക്യാമ്പിൽ പങ്കെടുക്കുന്നവർക്കെല്ലാം തുടർന്നുള്ള ചികിൽസയ്ക്ക് അൽ ഹിലാലിന്റെ എല്ലാ ബ്രാഞ്ചുകളിലും ഉപയോഗിക്കുവാൻ സാധിക്കുന്ന ഒരു വർഷം കാലാവധിയുള്ള മരുന്നൊഴികെ 40%വരെ ആനുകൂല്യം ലഭിക്കുന്ന പ്രിവിലേജ് കാർഡുകളും വിതരണം ചെയ്തു. പീപ്പിൾസ് ഫോറം അസി. സെക്രട്ടറി ശങ്കുണ്ണി സ്വാഗതവും, വൈസ് പ്രസിഡന്റ് ജയശീൽ നന്ദിയും, വൈസ് പ്രസിഡന്റ് ശ്രീജൻ ആർ. കെ, അസി. ട്രഷറർ ദിലീപ് കുമാർ, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ, അൻസാർ കല്ലറ , അനുരാജ് എന്നിവർ നേതൃത്വവും വഹിച്ചു.